രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയവര്‍ ഉപയോഗിച്ചിരുന്നത് ആലപ്പുഴയിലെ  വീട്ടമ്മയുടെ സിം കാര്‍ഡ്; പഞ്ചായത്ത് മെമ്പർ പറഞ്ഞിട്ടാണ് സിം കാർഡ് നൽകിയതെന്ന് മൊബൈൽ കടയുടമ;  കടയുടമ അറസ്റ്റിൽ

രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയവര്‍ ഉപയോഗിച്ചിരുന്നത് ആലപ്പുഴയിലെ വീട്ടമ്മയുടെ സിം കാര്‍ഡ്; പഞ്ചായത്ത് മെമ്പർ പറഞ്ഞിട്ടാണ് സിം കാർഡ് നൽകിയതെന്ന് മൊബൈൽ കടയുടമ; കടയുടമ അറസ്റ്റിൽ

സ്വന്തം ലേഖിക

ആലപ്പുഴ: ബിജെപി നേതാവ് അഡ്വ. രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയവര്‍ ഉപയോഗിച്ചിരുന്നത് ആലപ്പുഴയിലെ വീട്ടമ്മയുടെ സിം കാര്‍ഡ്.

ആലപ്പുഴ പുന്നപ്ര സ്വദേശിനിയായ വത്സല എന്ന വീട്ടമ്മയുടെ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ചാണ് ക്രിമിനലുകള്‍ പുതിയ സിം കാര്‍ഡ് എടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവരുടെ പേരില്‍ എടുത്ത സിം കാര്‍ഡ് എസ്ഡിപിഐ നേതാവും പുന്നപ്ര വാര്‍ഡ് പഞ്ചായത്ത് മെമ്പറുമായ സുല്ഫിക്കറിന് കൈമാറിയതായി കടയുടമ പൊലീസിന് മൊഴി നല്‍കി.

സിം കാർഡ് നൽകിയ പുന്നപ്ര വി ആന്‍ഡ് ബി എന്ന മൊബൈല്‍ സ്ഥാപനത്തിന്റെ ഉടമ മുഹമ്മദ് ബാദുഷയെ പോലിസ് അറസ്റ്റ് ചെയ്തു.

താന്‍ സിം കാര്‍ഡ് എടുക്കാനായാണ് തന്റെ തിരിച്ചറിയല്‍ രേഖകള്‍ മൊബൈല്‍ കടയില്‍ കൊടുത്തതെന്ന് വത്സല പൊലീസിന് മൊഴി നല്‍കി. എന്നാല്‍ കഴിഞ്ഞ ദിവസം തന്നെ അന്വേഷിച്ചു പോലിസ് എത്തിയപ്പോഴാണ് താന്‍ ചതിക്കപ്പെട്ടതായി അറിഞ്ഞതെന്ന് ഇവര്‍ പറഞ്ഞു.

പഞ്ചായത്ത് മെമ്പര്‍ പറഞ്ഞിട്ടാണ് താന്‍ സിം കാര്‍ഡ് എടുത്തു കൊടുത്തതെന്ന് കടയുടമ പറഞ്ഞതായാണ് വത്സലയും പറയുന്നത്.

സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പുന്നപ്ര പോലിസ് പറഞ്ഞു.