play-sharp-fill
രഞ്ജി ട്രോഫി ക്രിക്കറ്റിൽ വിദർഭയ്ക്കെതിരെ കേരളത്തിന് സമനില

രഞ്ജി ട്രോഫി ക്രിക്കറ്റിൽ വിദർഭയ്ക്കെതിരെ കേരളത്തിന് സമനില

സ്വന്തം ലേഖകൻ

നാഗ്പുർ: രഞ്ജി ട്രോഫി ക്രിക്കറ്റിൽ വിദർഭയ്ക്കെതിരെ സമനില നേടി കേരളം. ഔട്ട്ഫീൽഡിലെ നനവ് മൂലം രണ്ടു ദിവസം പൂർണമായും കളി നഷ്ടമായിരുന്നു.ആദ്യം ബാറ്റ് ചെയ്ത വിദർഭ 326 റൺസിന് പുറത്തായി. മറുപടി ബാറ്റിങ്ങിൽ കേരളത്തിന് 191/3 എന്ന ശക്തമായ നിലയിലായിരുന്നു രണ്ടാം ദിനം അവസാനിച്ചത്. പിന്നെയുള്ള ദിവസങ്ങളിൽ ഒരു പന്തുപോലും എറിയാൻ കഴിയാതെ മത്സരം പൂർത്തിയാവുകയായിരുന്നു. കേരളത്തിനും വിദർഭയ്ക്കും ഒരു പോയിന്റ് വീതം ലഭിച്ചു