play-sharp-fill
മഴയ്ക്ക് ശമനം : സംസ്ഥാനത്ത് ദിവസങ്ങൾ നീണ്ട ദുരിതപ്പെയ്ത്തിന് അറുതി, ഇന്ന് എവിടേയും പ്രത്യേക മഴ മുന്നറിയിപ്പുകൾ ഒന്നുമില്ല

മഴയ്ക്ക് ശമനം : സംസ്ഥാനത്ത് ദിവസങ്ങൾ നീണ്ട ദുരിതപ്പെയ്ത്തിന് അറുതി, ഇന്ന് എവിടേയും പ്രത്യേക മഴ മുന്നറിയിപ്പുകൾ ഒന്നുമില്ല

സ്വന്തം ലേഖകൻ  

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയ്ക്ക് ശമനം. ഇതോടെ ദിവസങ്ങൾ നീണ്ട ദുരിതപ്പെയ്ത്തിന് അറുതി വന്നു. ഇന്ന് എവിടേയും പ്രത്യേക മഴ മുന്നറിയിപ്പുകൾ ഒന്നുമില്ല. തിരുവനന്തപുരം, തൃശ്ശൂർ‍, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂ‍ർ ജില്ലകളിൽ ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ പെയ്ത മലയോര മേഖലകളിൽ അതീവ ജാഗ്രത തുടരണം. തീരപ്രദേശങ്ങളിലും പ്രത്യേക ശ്രദ്ധ വേണം. മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇനി 12ന് മാത്രമേ സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് നൽകിയിട്ടുള്ളൂ. കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് 12ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.