
സ്വന്തം ലേഖിക
തിരുവനന്തപുരം: ഉത്സവ ദിനങ്ങളില്‍ ടിക്കറ്റ് നിരക്ക് വര്‍ദ്ധന നടപ്പിലാക്കാനൊരുങ്ങി കെഎസ്‌ആര്‍ടിസി.
ആദ്യ ഘട്ടമായി ഓണത്തിന് നിരക്ക് വര്‍ദ്ധനവ് പ്രാബല്യത്തില്‍ വരും.
ഉത്സവ ദിനങ്ങളില്‍ 30 ശതമാനം വരെയാണ് ടിക്കറ്റ് നിരക്ക് ഉയര്‍ത്തുക.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

എക്സ്പ്രസ് മുതലുള്ള സൂപ്പര്‍ ഫാസ്റ്റ് ബസുകളില്‍ മാത്രമാണ് നിരക്ക് വര്‍ദ്ധന നടപ്പിലാക്കുന്നത്.
സിംഗിള്‍ ബര്‍ത്ത് ടിക്കറ്റുകളുടെ നിരക്കില്‍ അഞ്ച് ശതമാനം വര്‍ദ്ധനവുണ്ടാകും. ഓഗസ്റ്റ്, സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലാണ് നിരക്ക് വര്‍ദ്ധന നടപ്പിലാക്കുന്നത്.
എന്നാല്‍ ഉത്സവദിനങ്ങളല്ലാത്ത ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിലെ ടിക്കറ്റ് നിരക്കില്‍ കുറവുവരുത്താനും തീരുമാനമായിട്ടുണ്ട്. ഈ ദിവസങ്ങളില്‍ 15 ശതമാനം വരെയാണ് നിരക്കില്‍ വ്യത്യാസം വരുത്തുക.







