പ്രമുഖ വ്യവസായി രവിപിള്ളയുടെ മകൻ ഗണേഷ് വിവാഹിതനായി; ​ഗുരുവായൂർ ക്ഷേത്രത്തിലെ വിവാഹം അതീവ സുരക്ഷയിൽ; അതിഥിയായി മോഹൻലാലും ഭാര്യയും; ഡി.ജി.പി സന്ധ്യ, ദിലീപ്, കാവ്യാമാധവൻ തുടങ്ങിയവർ ആഘോഷത്തിനായി ഗുരുവായൂരിൽ

പ്രമുഖ വ്യവസായി രവിപിള്ളയുടെ മകൻ ഗണേഷ് വിവാഹിതനായി; ​ഗുരുവായൂർ ക്ഷേത്രത്തിലെ വിവാഹം അതീവ സുരക്ഷയിൽ; അതിഥിയായി മോഹൻലാലും ഭാര്യയും; ഡി.ജി.പി സന്ധ്യ, ദിലീപ്, കാവ്യാമാധവൻ തുടങ്ങിയവർ ആഘോഷത്തിനായി ഗുരുവായൂരിൽ

സ്വന്തം ലേഖകൻ

​ഗുരുവായൂർ: പ്രമുഖ വ്യവസായി രവിപിള്ളയുടെ മകൻ ഗണേഷ് വിവാഹിതനായി. ബംഗളൂരുവിൽ ഐ.ടി കമ്പനി ജീവനക്കാരിയായ അഞ്ജനയാണ് വധു. രാവിലെ എഴരക്കായിരുന്നു വിവാഹം. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന കോടതിയുടെ കർശന നിർദ്ദേശത്തെ തുടർന്ന് സുരക്ഷ ശക്തമാക്കി മാധ്യമങ്ങളെ പോലും അനുവദിക്കാത്ത തരത്തിലായിരുന്നു വിവാഹം നടത്തിയത്.

വിവിധ മേഖലയിൽപെട്ട പ്രമുഖരെയെല്ലാം വിവാഹത്തിന് ക്ഷണിച്ചിരുന്നു എങ്കിലും താലികെട്ട് സമയത്ത് മെ​ഗാസ്റ്റാർ മോഹൻലാലും ഭാര്യയും മാത്രമാണ് പങ്കെടുത്തത്. ഇതിന്റ ചിത്രം താരം ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. മാധ്യമങ്ങളുടെ സാന്നിധ്യം ഇല്ലാത്തതു കൊണ്ട് ഏത് വി.ഐ.പികൾ വിവാഹത്തിന് പങ്കെടുത്തു എന്നും വ്യക്തമല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്ഷേത്രം അധികാരികളുടെയും തന്ത്രി, മേൽശാന്തി എന്നിവരുടെയും നിർദ്ദേശങ്ങൾക്കും വിശ്വാസപരമായ നിബന്ധനകൾക്കും അനുസൃതമായാണ് വിവാഹം നടന്നത്. 12 പേരെ മാത്രമാണ് ഒരോ വിവാഹത്തിനും ഗുരുവായൂരിൽ അനുവദിക്കാറുള്ളത്. ദിലീപ്, കാവ്യാമാധവൻ, ഡി.ജി.പി സന്ധ്യ തുടങ്ങിയ പ്രമുഖർ വിവാഹ ശേഷമുള്ള ആഘോഷത്തിനായി ഗുരുവായൂരിൽ ഉണ്ട്.

മകന്റെ വിവാഹത്തിന് മുന്നോടിയായി ഡോ. രവി പിള്ള ഗുരുവായൂരപ്പന് സ്വർണ കിരീടം നടയ്ക്കു വച്ചിരുന്നു. ഉന്നത നിലവാരമുള്ള ഒറ്റ മരതകക്കല്ല് പതിപ്പിച്ച 725 ഗ്രാം തൂക്കം വരുന്ന കിരീടമായിരുന്നു ഇത്. 14.45 കാരറ്റുള്ള മരതക കല്ലാണ് കിരീടത്തിൽ ഉണ്ടായിരുന്നത്. ഇത് ഏറെ ചർച്ചയാവുകയും ചെയ്തു. ഇതോടെയാണ് രവി പിള്ളയുടെ മകന്റെ കല്യാണം ചർച്ചകളിൽ നിറഞ്ഞത്.

ക്ഷേത്രം അധികാരികളുടെയും തന്ത്രി, മേൽശാന്തി എന്നിവരുടെയും നിർദ്ദേശങ്ങൾക്കും വിശ്വാസപരമായ നിബന്ധനകൾക്കും അനുസൃതമായി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെ ഹൈദരാബാദ് ഫാക്ടറിയിലാണു കിരീടം പണിതത്. ഈ സമ്മാനം കണ്ണന് സമർപ്പിച്ചാണ് വിവാഹത്തിലേക്ക് കടന്നത്.

വിവാഹത്തിന് വൻ ഒരുക്കങ്ങൾ നടത്തി. ഇതെല്ലാം കോവിഡ് ലംഘനമാകുമെന്ന റിപ്പോർട്ടുമെത്തി. ഇതോടെയാണ് സുരക്ഷ ശക്തമാക്കി ആരേയും അകത്തു കടത്താതെ വിവാഹം നടത്തിയത്.