രാഷ്ട്രീയ രക്തസാക്ഷികൾക്കെതിരെ വിവാദ പരാമർശവുമായി തലശ്ശേരി അതിരൂപത ആർച്ച്ബിഷപ്പ് മാർ ജോസഫ് പ്ലാംപാനി

രാഷ്ട്രീയ രക്തസാക്ഷികൾക്കെതിരെ വിവാദ പരാമർശവുമായി തലശ്ശേരി അതിരൂപത ആർച്ച്ബിഷപ്പ് മാർ ജോസഫ് പ്ലാംപാനി

സ്വന്തം ലേഖകൻ

കണ്ണൂർ: രാഷ്ട്രീയ രക്തസാക്ഷികൾക്കെതിരെ വിവാദ പരാമർശവുമായി തലശ്ശേരി അതിരൂപത ആർച്ച്ബിഷപ്പ് മാർ ജോസഫ് പ്ലാംപാനി. കണ്ടവന്മാരോട് അനാവശ്യമായി കലഹിക്കാൻ പോയി വെടിയേറ്റു മരിച്ചവരാണ് രക്തസാക്ഷികൾ. പൊലീസ് ഓടിച്ചപ്പോൾ പാലത്തിൽ നിന്ന് വീണു മരിച്ചവരുമുണ്ടാകാമെന്ന് ബിഷപ്പ് പറഞ്ഞു. കണ്ണൂർ ചെറുപുഴയിൽ കെസിവൈഎം യുവജനദിനാഘോഷ വേദിയിലാണ് ബിഷപ്പിന്റെ വിവാദ പരാമർശം.

‘രാഷ്ട്രീയ രക്തസാക്ഷികളെപ്പോലെയല്ല അപ്പോസ്തലന്മാർ. സത്യത്തിനും നൻമയ്ക്കും വേണ്ടി ജീവൻ ബലിയർപ്പിച്ചവരാണ് അപ്പോസ്തലൻമാർ. ഈ പന്ത്രണ്ട് അപ്പോസ്തലൻമാരും രക്തസാക്ഷികളായി മരിച്ചവരാണ്. രാഷ്ട്രീയക്കാരുടെ രക്തസാക്ഷികളെപ്പോലെയല്ല, അപ്പോസ്തലൻമാരുടെ രക്തസാക്ഷിത്വമെന്നും’ ബിഷപ്പ് പ്ലാംപാനി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ പേരെടുത്തു പറയാതെയാണ് മാർ പാംപ്ലാനി രക്തസാക്ഷികളുമായി ബന്ധപ്പെട്ട വിവാദ പരാമർശം നടത്തിയത്. നേരത്തെ റബർ വിലയുമായി ബന്ധപ്പെട്ട് ബിഷപ്പ് ജോസഫ് പ്ലാംപാനി നടത്തിയ പരാമർശം വിവാദമായിരുന്നു. റബർ വില 300 രൂപയായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചാൽ തെരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിക്കാമെന്നാണ് ബിഷപ്പ് ജോസഫ് പാംപ്ലാനി അഭിപ്രായപ്പെട്ടത്.

Tags :