കത്തി കാട്ടി ഭീഷണി; മയക്കുമരുന്ന് കുത്തിവെച്ച് ലൈംഗിക പീഡനം, കവർച്ച; പീഡന ദൃശ്യങ്ങൾ പകർത്തി ബ്ലാക്ക് മെയിൽ ..! യുവാവിന്റെ പരാതിയിൽ  രണ്ടുപേർ പിടിയിൽ

കത്തി കാട്ടി ഭീഷണി; മയക്കുമരുന്ന് കുത്തിവെച്ച് ലൈംഗിക പീഡനം, കവർച്ച; പീഡന ദൃശ്യങ്ങൾ പകർത്തി ബ്ലാക്ക് മെയിൽ ..! യുവാവിന്റെ പരാതിയിൽ രണ്ടുപേർ പിടിയിൽ

സ്വന്തം ലേഖകൻ

കൊച്ചി: മയക്കുമരുന്ന് കുത്തിവെച്ച യുവാവിനെ ലൈംഗിക പീഡനത്തിനിരയാക്കുകയും കവർച്ച നടത്തുകയും ചെയ്ത കേസിൽ രണ്ടുപേർ അറസ്റ്റിൽ. കളമശ്ശേരിയിലെ ഹോട്ടൽ ജീവനക്കാരനായ പത്തനംതിട്ട അത്തിക്കയം പുത്തൻവീട്ടിൽ ഷിജിൻ പി ഷാജി (21), പാലക്കാട് പട്ടാമ്പി വല്ലപ്പുഴ മനക്കത്തൊടി വീട്ടിൽ അനീഷ് ബാബു എം ടി (24) എന്നിവരാണ് പിടിയിലായത്.

ഇക്കഴിഞ്ഞ 15 ന് പുലർച്ചെ അഞ്ചരയോടെ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇടുക്കി വണ്ടിപ്പെരിയാർ സ്വദേശിയെയാണ് പീഡനത്തിനിരയാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മോട്ടോർസൈക്കിളിൽ എത്തിയ പ്രതികൾ വീടിന് പുറത്തുനിൽക്കുകയായിരുന്ന യുവാവിനോട് വെള്ളം ആവശ്യപ്പെടുകയും, തുടർന്ന് വെള്ളം എടുക്കാൻ അകത്തേക്ക് പോകവെ യുവാവിനെ പ്രതികൾ കത്തി കാട്ടി ഭീഷണിപ്പെടുത്തി കയ്യിൽ കരുതിയിരുന്ന മയക്കുമരുന്ന് ബലപ്രയോഗത്തിലൂടെ യുവാവിന്റെ ശരീരത്തിലേക്ക് ഇഞ്ചക്ട് ചെയ്യുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. തുടർന്ന് സ്വബോധം നഷ്ടപ്പെട്ട യുവാവിനെ പ്രതികൾ ഇരുവരും ചേർന്ന് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ക്രൂരമായി മർദ്ദിച്ചവശനാക്കിയ ശേഷം ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു.

തുടർന്നുള്ള പ്രവർത്തികൾ എല്ലാം പ്രതികൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ച ശേഷം, വീഡിയോ കാട്ടി പരാതിക്കാരനെ ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ ആവശ്യപ്പെട്ടു. കയ്യിൽ പണമില്ലാതിരുന്ന യുവാവിനെ ക്രൂരമായി മർദ്ദിച്ചതിനുശേഷം പണം എതെങ്കിലും സുഹൃത്തുക്കളിൽ നിന്നും ഓൺലൈനായി കടം വാങ്ങുവാൻ ഭീഷണിപ്പെടുത്തി പൊലീസ് പറയുന്നു. ഇത് നടക്കാതെ വന്നതോടെ യുവാവിന്റെ ലാപ്ടോപ്പ്, മൊബൈൽ ഫോൺ, പണമടങ്ങിയ പേഴ്സ് എന്നിവയുമായി രാവിലെ 8 മണിയോടുകൂടി പ്രതികൾ കടന്നു.

ബോധരഹിതനായി കാണപ്പെട്ട യുവാവിനെ വീട്ടുടമസ്ഥൻ കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. യുവാവിന്‍റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത കളമശ്ശേരി പൊലീസ്, ഇൻസ്പെക്ടർ വിപിൻദാസിന്‍റെ നേതൃത്വത്തിൽ സ്ക്വാഡുകളായി തിരിഞ്ഞ് പ്രതികൾക്ക് വേണ്ടി ഊർജിതമായി തിരച്ചിൽ ആരംഭിച്ചു. സി സി ടി വി ദൃശ്യങ്ങളും മൊബൈൽ ഫോണുകളും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പ്രതികളെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചു.

പ്രതികളിൽ നിന്നും ലാപ്ടോപ്പ്, പേഴ്സ്, ദേഹോപദ്രവത്തിന് ഉപയോഗിച്ച കത്തി എന്നിവ പൊലീസ് കണ്ടെടുത്തു. 2019 ൽ രണ്ട് കിലോ കഞ്ചാവ് കൈവശം വെച്ചതിനും, നിരവധി വാഹനം മോഷണ കേസുകളിലും പ്രതിയാണ് പിടിയിലായ അനീഷ് ബാബു എന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.