സ്ത്രീധന പീഡനത്തെ തുടർന്ന് വിസ്മയയുടെ ആത്മഹത്യ: ഭർത്താവ് കിരൺ പൊലീസ് കസ്റ്റഡിയിൽ; പ്രതിയെ പൊലീസ് ചോദ്യം ചെയ്യുന്നു: നൊമ്പരമായ വിസ്മയക്കായി തേങ്ങി നാട്

സ്ത്രീധന പീഡനത്തെ തുടർന്ന് വിസ്മയയുടെ ആത്മഹത്യ: ഭർത്താവ് കിരൺ പൊലീസ് കസ്റ്റഡിയിൽ; പ്രതിയെ പൊലീസ് ചോദ്യം ചെയ്യുന്നു: നൊമ്പരമായ വിസ്മയക്കായി തേങ്ങി നാട്

Spread the love

തേർഡ് ഐ ബ്യൂറോ

കൊല്ലം: ശാസ്താം കോട്ടയിൽ ഭർത്താവിൻ്റെയും കുടുംബത്തിൻ്റെയും പീഡനത്തെ തുടർന്ന് യുവതി ജീവനൊടുക്കിയ സംഭവത്തിൽ നാടിൻ്റെ രോഷം തേങ്ങലാകുന്നു. ആറ്റിങ്ങലിൽ ഉത്രയ്ക്ക് പിന്നാലെ മറ്റൊരു പെൺകുട്ടിയെ കൂടി സ്ത്രീധനം എന്ന വില്ലൻ കൊലപ്പെടുത്തിയിരിക്കുകയാണ്. അതി ദാരുണമായി യുവതി ആത്മഹത്യ ചെയ്തതോടെയാണ് വിഷയം ചർച്ചയായത്. എന്നാൽ , ഒരാൾ പോലും സ്ത്രീധനത്തിന് എതിരായ നിലപാട് ഇവിടെ ശക്തമായി സ്വീകരിക്കുന്നില്ല എന്നതാണ് വാസ്തവം.

സംഭവത്തില്‍ ഭര്‍ത്താവായ കിരണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മോട്ടോര്‍വെഹിക്കിള്‍ ഇന്‍സ്പെക്ടറായ കിരണിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഭര്‍ത്താവില്‍ നിന്ന് ക്രൂരമായ പീഡനം ഏറ്റിരുന്നുവെന്നതിന്റെ സന്ദേശങ്ങള്‍ പുറത്തായതോടെ സംസ്ഥാനത്തെമ്പാടും വിസ്മയ നൊമ്പരമായി മാറിക്കഴിഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കിരണ്‍ തന്നെ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഇതുവരെ സംഭവത്തില്‍ കേസെടുത്തിട്ടില്ല. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം എന്താണ് മരണകാരണം എന്ന് വ്യക്തമായ ശേഷം കേസെടുക്കാനാണ് തീരുമാനം. വിസ്മയ മരിച്ചതിന് ശേഷം കിരണ്‍ ഒളിവിലായിരുന്നു.

കൊല്ലം നിലമേല്‍ കൈതോട് സ്വദേശിനിയായിരുന്നു മരിച്ച വിസ്മയ. 24 വയസായിരുന്നു. സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള കൊലപാതകമെന്ന് ആരോപിച്ചാണ് വിസ്മയയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ കിരണുമായി 2020 മാര്‍ച്ചിലായിരുന്നു വിസ്മയയുടെ വിവാഹം. ഭര്‍തൃഗൃഹത്തില്‍ വച്ച്‌ മര്‍ദ്ദനമേറ്റെന്ന് കാട്ടി ഇന്നലെ വിസ്മയ ബന്ധുക്കള്‍ക്ക് വാട്സാപ്പ് സന്ദേശം അയച്ചിരുന്നു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ ദൃശ്യങ്ങളും ബന്ധുക്കള്‍ക്ക് കൈമാറിയിരുന്നു.

2020 മെയ് മാസത്തിലായിരുന്നു കിരണും വിസ്മയയും തമ്മിലുള്ള വിവാഹം നടന്നത്. വിസ്മയയ്ക്ക് സ്ത്രീധനമായി കുടുംബം ഒരേക്കര്‍ സ്ഥലവും 100 പവന്‍ സ്വര്‍ണവും 10 ലക്ഷം രൂപ വിലവരുന്ന വാഹനവും നല്‍കിയിരുന്നു. എന്നാല്‍, വാഹനം ഇഷ്ടപ്പെട്ടില്ലെന്നു പറഞ്ഞാണ് കിരണ്‍ ആദ്യമായി പരാതി ഉന്നയിച്ചത്. പിന്നീട് വാഹനത്തിനു പകരം പണം മതിയെന്നു പറഞ്ഞും പീഡനം തുടങ്ങി. മദ്യപിച്ചും അല്ലാതെയും പലതവണ വിസ്മയയെ കിരണ്‍ മര്‍ദിക്കുകയും ചെയ്തിരുന്നു. ഇതു ചോദ്യം ചെയ്ത വിസ്മയയുടെ സഹോദരനെയും ഇയാള്‍ ആക്രമിച്ചു.

കേസില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. സംഭവത്തില്‍ കൊല്ലം റൂറല്‍ എസ്പിയോട് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടുകയും ചെയ്തു. തിങ്കളാഴ്ച പുലര്‍ച്ചെയോടെയാണ് വിസ്മയ തൂങ്ങി മരിച്ചെന്ന വിവരം ബന്ധുക്കള്‍ക്ക് കിട്ടിയത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി. യുവതി ആത്മഹത്യ ചെയ്ത കേസില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ കൊല്ലം റൂറല്‍ എസ്പിയോട് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടുകയും ചെയ്തു.