play-sharp-fill
പീഡന ശ്രമം;  ബന്ധുവീട്ടിലെത്തി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച 35കാരനെ അറസ്റ്റ് ചെയ്ത് പോലീസ്, പ്രതി റൗഡി ലിസ്റ്റില്‍ ഉൾപെട്ടയാൾ

പീഡന ശ്രമം; ബന്ധുവീട്ടിലെത്തി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച 35കാരനെ അറസ്റ്റ് ചെയ്ത് പോലീസ്, പ്രതി റൗഡി ലിസ്റ്റില്‍ ഉൾപെട്ടയാൾ

സ്വന്തം ലേഖിക
തൃശൂര്‍: ബന്ധുവീട്ടിലെത്തി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട 35കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.

വെള്ളിക്കുളങ്ങര നൂലുവള്ളി പട്ട്ളിക്കാടന്‍ സുജിത്ത് ആണ് പോലീസിന്റെ പിടിയിലായത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാള്‍ ഗുണ്ടാ ലിസ്റ്റിലും ഉള്‍പെട്ടിട്ടുണ്ട്.

മൂന്ന് മാസം മുമ്ബായിരുന്നു കേസിനാസ്പദമായ സംഭവം. ബന്ധുവീട്ടിലെത്തിയ പ്രതി യുവതിയെ കടന്നുപിടിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. ഇതേതുടര്‍ന്ന് പ്രതി ഒളിവിലായിരുന്നു. സുജിത്ത് നൂലുവള്ളിയില്‍ വരുന്നുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് വരന്തരപ്പിള്ളി പൊലീസ് നടത്തിയ പരിശോധനയിലാണ് പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളിക്കുളങ്ങര സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട ഇയാളുടെ പേരില്‍ ഇവിടെ മാത്രം പത്തിലേറെ കേസുകളുണ്ട്. വയനാട് മൂന്ന് കോടി രൂപയുടെ കുഴല്‍പ്പണം തട്ടിയ സംഭവത്തില്‍ സുജിത് ഉള്‍പ്പെട്ടതായി സംശയിക്കുന്നതായും അന്വേഷണം നടന്നുവരുന്നതായും പൊലീസ് പറഞ്ഞു.

വരന്തരപ്പിള്ളി എസ്.എച്ച്‌.ഒ. എസ്. ജയകൃഷ്ണന്‍, എസ്.ഐ. എ.വി. ലാലു എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ വൈദ്യ പരിശോധനയ്ക്കുശേഷം കോടതിയില്‍ ഹാജരാക്കും.