play-sharp-fill
നടിയെ പീഡിപ്പിച്ച കേസിൽ മുകേഷിന്റെ അറസ്റ്റ് ഒളിപ്പിച്ച് പൊലീസ്; വിവരം പുറത്തുപോകാതിരിക്കാൻ പൊലീസുകാർക്ക് പ്രത്യേക നിർദേശം; നടപടികൾ അതിവേഗം പൂർത്തിയാക്കി എസ്പി

നടിയെ പീഡിപ്പിച്ച കേസിൽ മുകേഷിന്റെ അറസ്റ്റ് ഒളിപ്പിച്ച് പൊലീസ്; വിവരം പുറത്തുപോകാതിരിക്കാൻ പൊലീസുകാർക്ക് പ്രത്യേക നിർദേശം; നടപടികൾ അതിവേഗം പൂർത്തിയാക്കി എസ്പി

തൃശൂർ: നടൻ മുകേഷ് എംഎൽഎയെ വടക്കാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.
പുറത്തറിയാതിരിക്കാൻ അറസ്റ്റ് നടപടികൾ ഞൊടിയിടയിൽ പൂർത്തിയാക്കി. നടിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ് ചെയ്തത്.

ഇന്നലെ രാത്രി ഏഴു മണിയോടെയാണ് സംഭവം. പ്രത്യേക അന്വേഷണ സംഘത്തിലെ എസ്പി ഐശ്വര്യ ഡോംഗ്രേ സ്ഥലത്തെത്തിയാണ് അറസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്.

വടക്കാഞ്ചേരി താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധന നടത്തി. വിവരം പുറത്തുപോകാതിരിക്കാൻ പൊലീസുകാർക്ക് എസ്പി നിർദേശം നൽകിയതായും സൂചനയുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group