പാലാ ഐങ്കൊമ്പ് ബസ് ദുരന്തത്തിന് 26 വര്‍ഷം ; നാടിനെ നടുക്കിയ അപകടത്തിൽ മരണപ്പെട്ടത് സ്ത്രീകളും കുട്ടികളുമടക്കം 22 പേർ ; ഇന്നും നടുക്കുന്ന ഓർമ
സ്വന്തം ലേഖകൻ
പാലാ: ബസിന് തീ പിടിച്ച് 22 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന് ഇന്ന് 26 വര്‍ഷം പൂര്‍ത്തിയാകുന്നു.1998 ഒക്ടോബര്‍ 22ന് രാവിലെ 11.15നാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്.
പാലാ-തൊടുപുഴ റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്ന സ്വകാര്യ ബസ് പ്രശാന്ത് തീ പിടിച്ചാണ് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം സംഭവിച്ചത്. ബസില്‍ നിറയെ യാത്രക്കാര്‍ ഉണ്ടായിരുന്നു. ഐങ്കൊമ്പിന് സമീപം ആറാംമൈലിലാണ് അപകടം സംഭവിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
റോഡിന് ഇടതുവശത്തെ ടെലിഫോണ്‍ പോസ്റ്റില്‍ ഇടിച്ചുമറിഞ്ഞ ബസിന് തീപിടിക്കുകയായിരുന്നു. സ്ത്രീകളും കുട്ടികളുമടക്കം 22 പേരാണ് മരിച്ചത്. 16 പേർ സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു.
Third Eye News Live
0