സിനിമയിലെ ഭാഗങ്ങള്‍ വിശദീകരിക്കാന്‍ എന്ന പേരില്‍ എത്തി, തന്നെ വീട്ടില്‍ കെട്ടിയിട്ട് പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി; വിനീതിനും ആറാട്ടണ്ണനും അലിന്‍ ജോസ് പെരേരക്കുമെതിരെ കേസ്
തിരുവനന്തപുരം :ഹ്രസ്വ ചിത്ര സംവിധായകനും രണ്ട് സോഷ്യല്‍ മീഡിയ സെലിബ്രിറ്റികള്‍ക്കും ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെ പീഡന പരാതിയുമായി യുവതി.
യുവതിയെ വീട്ടില്‍ കയറി കെട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് പരാതി. ഹ്രസ്വ ചിത്ര സംവിധായകന്‍ വിനീത്, സോഷ്യല്‍ മീഡിയ താരങ്ങളായ സന്തോഷ് വര്‍ക്കി ( ആറാട്ടണ്ണന്‍) അലിന്‍ ജോസ് പെരേര എന്നിവര്‍ക്കെതിരെ ഉള്‍പ്പെടെയാണ് കേസ്.
സിനിമയിലെ ഭാഗങ്ങള്‍ വിശദീകരിക്കാന്‍ എന്ന പേരില്‍ എത്തി തന്നെ വീട്ടില്‍ കെട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് പരാതി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സിനിമയിലെ മേക്കപ്പ് ആര്‍ട്ടിസ്റ്റിനെയാണ് വീട്ടില്‍ കയറി ഉപദ്രവിച്ചത്.
അതേസമയം കൊച്ചിയിലെ നടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ നാല് സിനിമാ താരങ്ങള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
എല്ലാ തെളിവുകളും അന്വേഷണ സംഘത്തിന് കൈമാറുമെന്ന് പരാതി നല്‍കിയ നടി പ്രതികരിച്ചു. നടിയുടെ പരാതിയില്‍ മുകേഷ്, ജയസൂര്യ, ഇടവേള ബാബു എന്നീ താരങ്ങള്‍ക്കെതിരെയും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍, ലോയേഴ്‌സ് കോണ്‍ഗ്രസ് പ്രസിഡന്റ് ചന്ദ്രശേഖരന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് വിച്ചു എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.