വീട്ടിൽ അതിക്രമിച്ചു കയറി കിടപ്പ് രോഗിയായ 90വയസുകാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു; ചെറായി സ്വദേശിയായ 26കാരൻ അറസ്റ്റിൽ
സ്വന്തം ലേഖകൻ
കൊച്ചി: ചെറായിയിൽ 90 വയസുകാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ചെറായി സ്വദേശിയായ 26കാരനായ ശ്യാംലാലിനെയാണ് പൊലീസ് അറസ്റ്റിൽ. ഇന്നലെ വൈകിട്ടാണ്
വീട്ടിൽ അതിക്രമിച്ചു കയറി കിടപ്പിലായ വൃദ്ധയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചത്. പിടിയിലായ ശ്യാംലാൽ മയക്കുമരുന്ന് കേസിലടക്കം പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മകള്‍ ജോലിക്ക് പോയ സമയത്ത് വീട്ടിലെത്തിയ യുവാവ് കാഴ്ച്ച കുറവുള്ള വൃദ്ധയെ ശാരീരികമായി ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. അയൽക്കാരനായ പ്രതി വീട്ടിലേക്ക് വന്നപ്പോൾ മദ്യപിച്ചെന്ന സംശയം തോന്നിയ വയോധിക പ്രതിയോട് വീട്ടിൽ നിന്ന് പോകാൻ ആവശ്യപ്പെട്ടു.എന്നാൽ ഇത് നിഷേധിച്ച ശ്യാംലാൽ വൃദ്ധയെ ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയായിരുന്നു.
തുടർന്ന് പൊലീസിൽ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാളെ അറസ്റ്റ് ചെയ്തു. ശ്യാംലാൽ നിരന്തരം അയൽക്കാരെ ഉപദ്രവിക്കുന്നയാളാണെന്ന് പൊലീസ് പറയുന്നു.