ചാന്ദ്നി ഇനി കണ്ണീരോർമ്മ!!! കാണാതായ ആറുവയസുകാരിയുടെ മൃതദേഹം കണ്ടെത്തി; ആലുവയിലെ മാർക്കറ്റിനു സമീപമാണ് മൃതദേഹം കണ്ടെത്തിയത്; മൃതദേഹം പൊലീസ് തിരിച്ചറിഞ്ഞു
സ്വന്തം ലേഖകൻ
കൊച്ചി: ആലുവയിൽ നിന്നും കാണാതായ ആറുവയസുകാരിയുടെ മൃതദേഹം കണ്ടെത്തി. ആലുവയിലെ മാർക്കറ്റിനു സമീപത്തുനിന്നുമാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
കെഎസ്ആർടിസി ഗാരേജിന് സമീപത്തെ മുക്കത്ത് പ്ലാസയിൽ വാടകയ്ക്കു താമസിക്കുന്ന ബിഹാർ സ്വദേശി രാംധർ തിവാരിയുടെ മകൾ ചാന്ദ്‌നിയെയാണ് കാണാതായത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതേ കെട്ടിടത്തിൽ താമസിക്കുന്ന അസം സ്വദേശിയായ അസഫാക് ആലം എന്നയാളാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്.
പൊലീസ് രാത്രി വൈകിയും ഇയാളെ ചോദ്യം ചെയ്തു. പ്രതി മദ്യലഹരിയിലായിരുന്നതിനാൽ പരസ്പരവിരുദ്ധമായ മറുപടി പൊലീസിനെ ബുദ്ധിമുട്ടിലാക്കി. ഇന്ന് ഉച്ചയ്ക്ക പന്ത്രണ്ട് മണിയോടെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുടുതൽ വിവരങ്ങൾക്കായി പ്രതിയെ വ്യക്തമായ ചോദ്യം ചെയ്യും.
Third Eye News Live
0