പ്രളയം തകർത്ത റാന്നിയെ കൊറോണയും ചതിച്ചു ; ആളും അനക്കവും ഇല്ലാതെ റാന്നി പട്ടണം
സ്വന്തം ലേഖകൻ
പത്തനംതിട്ട: മഹാപ്രളയം വരുത്തിവെച്ച് നാശനഷ്ടങ്ങളിൽ നിന്നും കരയറുന്നതിന് മുൻപ് തന്നെ കൊറോണയും റാന്നിയെ വലയ്ക്കുകയാണ്. കോവിഡ് 19 റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ മലയോര പട്ടണമായ റാന്നിയിലെ ജനങ്ങൾ പരിഭ്രാന്തിയിലാണ്. പ്രളയം തകർത്തെറിഞ്ഞ നാശനഷ്ടങ്ങളിൽ നിന്ന് കരകയറി വരുന്ന വ്യാപാര സമൂഹത്തിനും വൻ തിരിച്ചടി ആണ് കോവിഡ് ഭീതി ഉണ്ടായിരിക്കുന്നത്.
ഇറ്റലിയിൽ നിന്നും വന്ന റാന്നിയിലെ കുടുംബത്തിന് രോഗം സ്ഥീരീകരിച്ചതോടെ വലിയ ആശങ്കയിലായിരിക്കുകയാണ് പ്രദേശവാസികൾ. രോഗബാധിതരുമായി നേരിട്ട് ബന്ധപ്പെട്ടിട്ടുണ്ടോ എന്ന ആശങ്കയിലാണ് ഓട്ടോറിക്ഷാ ഡ്രൈവർമാർ അടക്കമുളളവർ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സജീവമായിരുന്ന റാന്നിയിലെ ഇട്ടിയപ്പാറ ബസ്സ് സ്റ്റാൻഡിൽ ഇപ്പോൾ ആളും അനക്കവും നന്നെ കുറവാണ്. മാസ്‌ക് ധരിച്ചാണ് ഭൂരിപക്ഷം ജനങ്ങളും സഞ്ചരിക്കുന്നത്. ആളില്ലാത്തതിനാൽ ബസുകളും സർവീസ് നിർത്തി വയ്ക്കുകയാണ്.
കൊറോണ ഭീതിയിൽ പുറത്തിറങ്ങാൻ പോലും ആളുകൾ മടിക്കുന്നു. രോഗ ഭീതിയിൽ സ്ഥലത്തെ വ്യാപാര വ്യവസായ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കാത്തതും വലിയ ബുദ്ധിമുട്ടാണ് ജനങ്ങളിൽ ഉണ്ടാക്കുന്നത്.719 പേർ നിരീക്ഷണത്തിലായതോടെ പൊതുപരിപാടികൾ ഒഴിവാക്കിയിരിക്കുകയാണ്.