കാപ്പാട് മാസപ്പിറവി കണ്ടു;  കേരളത്തിൽ റംസാൻ വ്രതാരംഭം നാളെ തുടങ്ങും

കാപ്പാട് മാസപ്പിറവി കണ്ടു; കേരളത്തിൽ റംസാൻ വ്രതാരംഭം നാളെ തുടങ്ങും

സ്വന്തം ലേഖകൻ

കോഴിക്കോട്: കേരളത്തിലും റംസാന്‍ വ്രതാരംഭം നാളെ തുടങ്ങും. കോഴിക്കോട് മാസപ്പിറവി ദൃശ്യമായതോടെയാണ് കേരളത്തിലും നാളെ റംസാന്‍ വ്രതാരംഭം ആരംഭിക്കുന്നത്.

കോഴിക്കോട് കാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടതായി ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട് എന്നിവര്‍ അറിയിച്ചു. നാളെ (വ്യാഴം) റമദാന്‍ ഒന്നാണെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാർ, സയ്യിദ് ഇബ്‌റാഹീം ഖലീല്‍ അല്‍ ബുഖാരി എന്നിവരും അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരുക്കങ്ങൾ വിശ്വാസികൽ പൂർത്തിയാക്കിയിരുന്നു. ഇനിയുള്ള ഒരു മാസക്കാലം ഇസ്ലാം മത വിശ്വാസികളെ സംബന്ധിച്ചിടത്തോളം
പ്രാർത്ഥനകളുടെ മാസമാണ്. ഇതിനായി മനസ്സുകൊണ്ടും ശരീരം കൊണ്ടും ഓരോ വിശ്വാസിയും ഇതിനകം ഒരുങ്ങി കഴിഞ്ഞു.

സുബഹി ബാങ്ക് മുതൽ മഗ്‌രിബ് ബാങ്ക് വരെ അന്ന പാനീയങ്ങൾ ഉപേക്ഷിച്ച് നോമ്പെടുക്കും. തുടർന്ന് ഈ സമയങ്ങളിൽ പ്രാർത്ഥനകളിൽ മുഴങ്ങി അല്ലാഹുവുമായി കൂടുതൽ അടുക്കാൻ സമയം കണ്ടെത്തും.