സ്വർണ്ണക്കടത്തിനെ മറയ്ക്കാൻ മറുതന്ത്രവുമായി സംസ്ഥാന സർക്കാർ: ബാർകോഴക്കേസിൽ അന്വേഷണ അനുമതി തേടി ഫയൽ രാജ്ഭവനിൽ ; ഗവർണ്ണറുടെ അനുമതി ലഭിച്ചാൽ രമേശ് ചെന്നിത്തല ഇനി ജയിലിൽ ; ഗവർണ്ണറുടെ പച്ചക്കൊടി കിട്ടിയാൽ ചെന്നിത്തലയ്‌ക്കൊപ്പം ശിവകുമാറിനെയും ബാബുവിനെയും അറസ്റ്റ് ചെയ്യാൻ നീക്കം

സ്വർണ്ണക്കടത്തിനെ മറയ്ക്കാൻ മറുതന്ത്രവുമായി സംസ്ഥാന സർക്കാർ: ബാർകോഴക്കേസിൽ അന്വേഷണ അനുമതി തേടി ഫയൽ രാജ്ഭവനിൽ ; ഗവർണ്ണറുടെ അനുമതി ലഭിച്ചാൽ രമേശ് ചെന്നിത്തല ഇനി ജയിലിൽ ; ഗവർണ്ണറുടെ പച്ചക്കൊടി കിട്ടിയാൽ ചെന്നിത്തലയ്‌ക്കൊപ്പം ശിവകുമാറിനെയും ബാബുവിനെയും അറസ്റ്റ് ചെയ്യാൻ നീക്കം

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസ് ഉൾപ്പെടയുള്ള വിവാദങ്ങളിൽ മുങ്ങിത്താണ് നിൽക്കുന്ന സംസ്ഥാന സർക്കാർ മുഖംരക്ഷിക്കാൻ മറുനീക്കവുമായി രംഗത്ത്്. ബാർ കോഴക്കേസുമായി ബന്ധപ്പെട്ട് ബാറുടമ ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തലിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വിജിലൻസ് അറസ്റ്റ് ചെയ്യും.

രമേശ് ചെന്നിത്തലയെ അറസ്റ്റ് ചെയ്യുന്നതിനായുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു. അന്വേഷണത്തിന് അനുമതി തേടി വിജിലൻസ് സർക്കാരിന് കത്തു സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതിപക്ഷ നേതാവിനെതിരെ അന്വേഷണത്തിനു അനുമതി തേടിയുള്ള ഫയൽ ഗവർണർക്ക് കൈമാറി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രമേശ് ചെന്നിത്തല, കെ.ബാബു, വി എസ്.ശിവകുമാർ എന്നിവർക്കു പണം കൈമാറിയിട്ടുണ്ടെന്ന ബാറുടമ ബിജു രമേശ് മൊഴി നൽകിയിരുന്നു. ബിജു രമേശിന്റെ ഈ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിനു സർക്കാർ ഒരുങ്ങുന്നത്. സംഭവത്തിൽ ഗവർണ്ണറുടെ നിലപാട് നിർണ്ണായകമാകും.

മഞ്ചേശ്വരം എംഎൽഎ കമറുദ്ദീനെ പണാപഹരണ കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. സോളാർ ഇരയുടെ പീഡന പരാതിയിൽ ഉമ്മൻ ചാണ്ടി, അനിൽ കുമാർ, കെസി വേണുഗോപാൽ, ഹൈബി ഈഡൻ തുടങ്ങിയവർക്കെതിരെയും അന്വേഷണം ഉണ്ടാവും.

കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് പൂട്ടികിടന്ന 418 ബാറുകൾ തുറക്കാനുള്ള അനുമതിക്കായി മുൻ മന്ത്രി കെ.ബാബുവിന്റെ നിർദ്ദേശ പ്രകാരം ബാറുടമകളിൽ നിന്നു പത്തുകോടി പിരിച്ചെടുത്തെന്നും ഒരുകോടി രൂപ ചെന്നിത്തലയ്ക്കും 50 ലക്ഷം കെ.ബാബുവിനും 25 ലക്ഷം വി എസ്.ശിവകുമാറിനു കൈമാറിയെന്നായിരുന്നു ബിജു രമേശിന്റെ വെളിപ്പെടുത്തൽ.

പ്രതിപക്ഷ നേതാവുൾപ്പെടെയുള്ളവർ അന്വേഷണ പരിധിയിൽ വരുമെന്നതിനാലാണ് അന്വേഷണാനുമതി തേടി ഫയൽ വിജിലൻസിന്റെ ചുമതലയുള്ള സെക്രട്ടറി സഞ്ജയ് കൗൾ ഗവർണർക്ക് കൈമാറിയത്. എന്നാൽ ഇതിനിടെ ഗവർണർക്ക് കോവിഡ് സ്ഥിരീകരിച്ചതിനാലാണ് തീരുമാനം വൈകുന്നതെന്ന് സർക്കാർ പറയുന്നു.

കെ എം മാണിക്കെതരേയും ബിജു രമേശ് വെളിപ്പെടുത്തൽ നടത്തിയിരുന്നു. എന്നാൽ മാണി മരിച്ച സാഹചര്യത്തിൽ ഈ ആരോപണത്തിന് പിറകേ പോകേണ്ടതില്ലെന്നാണ് വിജിലൻസ് നിലപാട്. സർക്കാർ അനുമതി കിട്ടിയാൽ ഉടൻ എഫ് ഐ ആർ വീണ്ടും ഇടും. ചെന്നിത്തല അടക്കമുള്ളവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്താനാണ് തീരുമാനം. അങ്ങനെ വന്നാൽ ചെന്നിത്തല അടക്കമുള്ളവരെ അറസ്റ്റ് ചെയ്യാനും നടപടി എടുക്കും.