play-sharp-fill
പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രമേശ് മാറി നിൽക്കും: തിരുവഞ്ചൂർ പ്രതിപക്ഷ നേതാവാകും; ഉമ്മൻചാണ്ടിയുടെ അനുഗ്രഹം ഏറ്റുവാങ്ങി പ്രതിപക്ഷനേതാവാകാൻ കോട്ടയത്തിന്റെ നേതാവ്

പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രമേശ് മാറി നിൽക്കും: തിരുവഞ്ചൂർ പ്രതിപക്ഷ നേതാവാകും; ഉമ്മൻചാണ്ടിയുടെ അനുഗ്രഹം ഏറ്റുവാങ്ങി പ്രതിപക്ഷനേതാവാകാൻ കോട്ടയത്തിന്റെ നേതാവ്

സ്വന്തം ലേഖകൻ

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിലെ വൻ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രമേശ് ചെന്നിത്തല പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്നും മാറി നിന്നേയ്ക്കും. രമേശ് ചെന്നിത്തല സ്ഥാനം ഒഴിഞ്ഞാൽ ഈ സ്ഥാനത്തേയ്ക്ക് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പേരാവും പരിഗണിക്കുക എന്നാണ് സൂചന.

2016 ൽ ഉമ്മൻ ചാണ്ടി സ്വീകരിച്ച മാതൃകയിൽ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയാണ് രമേശ് ചെന്നിത്തലയും പിന്തുടരാൻ സാധ്യത ഏറെയാണ്. 2016-ൽ ഭരണം കൈവിട്ടതോടെ നേതൃപദവി ഏറ്റെടുക്കാതെ മാറിനിന്ന ഉമ്മൻ ചാണ്ടിയുടെ പാതയിൽ രമേശ് ചെന്നിത്തലയും പിന്തുടരുമെന്ന് സൂചന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇങ്ങനെ വന്നാൽ മുതിർന്ന നേതാക്കളിൽ പ്രതിപക്ഷ നേതാവായി പരിഗണിക്കാൻ സാധ്യതയുള്ളവരുടെ പേരുകളും പുറത്ത് വന്നു. കഴിഞ്ഞ തവണ ഐ ഗ്രൂപ്പിനാണ് പ്രതിപക്ഷ നേതൃപദവി നൽകിയത്. എന്നാൽ, ഇത്തവണ ഇത് തങ്ങൾക്ക് വേണമെന്ന ആവശ്യം എ ഗ്രൂപ്പ് ഉയർത്തിയിട്ടുണ്ട്.

ഈ സാഹചര്യത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പേരാണ് എ ഗ്രൂപ്പ് മുന്നോട്ടു വയ്ക്കുന്നത്. ഇത് കൂടാതെ പി.ടി. തോമസിന്റെയും, വി ഡി സതീശന്റെയും പേരുകളാണ് പരിഗണിക്കുന്നത്. ഇതിൽ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും കഴിഞ്ഞാൽ സീനിയർ തിരുവഞ്ചൂർ തന്നെയാണ്.

മുൻ ആഭ്യന്തര മന്ത്രി എന്ന നിലയിലും നിയമസഭാ സാമാജികൻ എന്ന നിലയിലും നല്ല പ്രകടനമാണ് അദ്ദേഹം കാഴ്ച വച്ചിട്ടുള്ളത്. പി റ്റി തോമസും വാഗ്മിയും, നിരവധി പ്രശ്‌നങ്ങളെ സഭയിൽ അവതരിപ്പിച്ച് കൈയ്യടി നേടിയിട്ടുള്ള ആളുമാണ്.

ഇടത് കോട്ടയായ പറവൂരിൽനിന്ന് നാല് തവണ തുടർച്ചയായി ജയിച്ച വി.ഡി. സതീശൻ പ്രതിപക്ഷ നേതാവായി വരാനും സാധ്യതയുണ്ട്.
21 കോൺഗ്രസ് എം.എൽഎമാരിൽ 10 പേരും ഐ ഗ്രൂപ്പുകാരാണ്.

രമേശ് മാറി നിന്നാൽ അദ്ദേഹത്തിന്റെ പിന്തുണയും സതീശനായിരിക്കും.ഇപ്പോഴത്തെ സാഹചര്യത്തിൽ കാര്യങ്ങൾ മികവോടെ പഠിച്ച് അവതരിപ്പിക്കാനുള്ള കഴിവും സ്വീകാര്യതയും താരതമ്യേന ചെറുപ്പവും സതീശന് അനുകൂല ഘടകങ്ങളാണ്. അംഗബലം കൂടിയ ഭരണപക്ഷത്തെയാണ് ഏതായാലും പ്രതിപക്ഷത്തിന് ഇനി സഭയിൽ നേരിടേണ്ടത്.