ഒരു പ്രതിപക്ഷ നേതാവ് എങ്ങനെ ആയിക്കൂടാ എന്ന് താങ്കൾ വീണ്ടും വീണ്ടും തെളിയിക്കുന്നു, രാഷ്ട്രീയ വിദ്യാർത്ഥികൾക്ക് ഒരു റഫറൻസാണ് അങ്ങ് : രമേശ് ചെന്നിത്തലയെ പരിഹസിച്ച് സംവിധായകൻ എം.എ നിഷാദ്

ഒരു പ്രതിപക്ഷ നേതാവ് എങ്ങനെ ആയിക്കൂടാ എന്ന് താങ്കൾ വീണ്ടും വീണ്ടും തെളിയിക്കുന്നു, രാഷ്ട്രീയ വിദ്യാർത്ഥികൾക്ക് ഒരു റഫറൻസാണ് അങ്ങ് : രമേശ് ചെന്നിത്തലയെ പരിഹസിച്ച് സംവിധായകൻ എം.എ നിഷാദ്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : സംസ്ഥാനം മുഴുവനും കൊറോണയെ പ്രതിരോധിക്കാൻ ഒറ്റക്കെട്ടായി രംഗത്ത് നിൽക്കുകയാണ്. ആ സമയത്താണ് കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ ആരോഗ്യമന്ത്രി കെ.കെ ഷൈലജക്കെതിരെ വിമർശനങ്ങളുന്നയിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ വ്യാപക പ്രതിഷേധങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ ഉയർന്ന് വന്നിരിക്കുന്നത്. ഇതോടെ രമേശ് ചെന്നിത്തലയ്‌ക്കെതിരെ സംവിധായകൻ എം.എ നിഷാദ് രംഗത്ത് വന്നിരിക്കുകയാണ്. പ്രതിപക്ഷ നേതാവ് എങ്ങനെ ആയിക്കൂടാ എന്ന് ചെന്നിത്തല കാണിച്ചുതരികയാണെന്നും എം.എ നിഷാദ് ഫെയ്‌സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

എം.എ നിഷാദിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശ്രീ രമേശൻ , ഒരിക്കൽ ദീർഘകാലം കേരളത്തിന്റെ പ്രതിപക്ഷ നേതാവായിട്ടിരിക്കാൻ അങ്ങേയ്ക്ക് ആശംസ അറിയിച്ചിരുന്നു ഈയുളളവൻ..ആ അഭിപ്രായം ഞാൻ തിരുത്തുന്നു.

അങ്ങ് അതുക്കും മേലെയാണ്. ഒരു പ്രതിപക്ഷ നേതാവ് എങ്ങനെ,ആയിക്കൂടാ എന്ന് താങ്കൾ വീണ്ടും വീണ്ടും തെളിയിക്കുന്നു.രാഷ്ട്രീയ വിദ്യാർത്ഥികൾക്ക്, ഒരു റഫറൻസാണ് അങ്ങ്..പ്രത്യേകിച്ച് അങ്ങയുടെ പത്രസമ്മേളനങ്ങളും,പ്രസ്താവനകളും.. അങ്ങ് കോൺഗ്രസിന്റെ പോരാളിയാകണമെന്നാണ് എന്റെ ഒരു ഇത്..

ലോകം മുഴുവനും ഒരു മഹാമാരിയെപ്പറ്റി ആകുലപ്പെട്ട് കഴിയുമ്പോൾ, ഒരുതരം ചീപ്പ് രാഷ്ട്രീയം കളിക്കുന്ന അങ്ങേക്കിരിക്കട്ടെ ഒരു കുതിരപവൻ. കേരള സർക്കാറും,നമ്മുടെ ആരോഗ്യമന്ത്രിയും, ഈ നാട്ടിലെ ജനങ്ങളും ലോകത്തിന് മാതൃകയാകുമ്പോൾ, ഒരുമാതിരി കുത്തിതിരുപ്പുകളുമായി അങ്ങെത്തുമ്പോൾ ജനം നിങ്ങളെ പുച്ഛിച്ച് തള്ളുന്ന കാഴ്ച്ചയാണ്, ഇന്നിന്റെ പ്രത്യേകത..

ഒന്നാം ക്ലാസ്സിലെ കുട്ടികൾ കല്ല് പെൻസിലിന് വേണ്ടി വഴക്കിടാറുണ്ട്.ആ കുട്ടികളേക്കാളും പക്വതക്കുറവാണ് അങ്ങയുടെ പ്രവർത്തിയിൽ കാണുന്നത്.. കഷ്ടം എന്നല്ലാതെ എന്ത് പറയാൻ.

അടുത്ത തവണയും കൂടി പ്രതിപക്ഷ നേതാവാൻ ഇതൊന്നും പോരാ.. കുഞ്ഞാലികുട്ടി ആ സ്ഥാനത്തിലേക്കുളള മത്സരത്തിലാണ്.അങ്ങ് വിമർശിക്കണം സർക്കാറിനെ. ഇത് പോലെ തന്നെ.എല്ലാവിധ ആശംസകളും നേരുന്നു.