ചെന്നിത്തലയുടെ ഇരട്ട വോട്ട് ആരോപണത്തിൽ കഴമ്പുണ്ടെന്ന് ജില്ലാ കളക്ടറുടെ കണ്ടെത്തൽ ; ഇരട്ടവോട്ടുകൾ മരവിപ്പിക്കും : ഉദ്യോഗസ്ഥർക്കെതിരെയും നടപടി

ചെന്നിത്തലയുടെ ഇരട്ട വോട്ട് ആരോപണത്തിൽ കഴമ്പുണ്ടെന്ന് ജില്ലാ കളക്ടറുടെ കണ്ടെത്തൽ ; ഇരട്ടവോട്ടുകൾ മരവിപ്പിക്കും : ഉദ്യോഗസ്ഥർക്കെതിരെയും നടപടി

സ്വന്തം ലേഖകൻ

തിരുവനന്തപുരം : ചെന്നിത്തലയുടെ ഇരട്ട വോട്ട് പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ഇന്നുണ്ടാകും. ചെന്നിത്തലയുടെ ആരോപണത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഒരാളുടെ പേര് പല പട്ടികയിൽ ഉൾപ്പെട്ടെന്ന പരാതിയിൽ കഴമ്പുണ്ടെന്ന് ജില്ലാ കലക്ടർ കണ്ടെത്തിയതായാണ് സൂചന.

കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് അതാത് ജില്ലാ കളക്ടർമാർ റിപ്പോർട്ട് സമർപ്പിച്ചത്.പലയിടങ്ങളിലും ഒരാളുടെ പേരിൽ തന്നെ ഒന്നിലധികം വോട്ടുള്ളതായിട്ടാണ് റിപ്പോർട്ടെങ്കിൽ കർശന നടപടി സ്വീകരിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒന്നിലധികം ഉള്ള വോട്ടുകൾ മരവിപ്പിക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായ ടിക്കാറാം മീണ ഉത്തരവ് നൽകും. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഒത്താശ ചെയ്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുന്ന കാര്യത്തിലും കമ്മീഷൻ അന്തിമ തീരുമാനമെടുക്കും.

66 മണ്ഡലങ്ങളിലെ വ്യാജ വോട്ടർമാരുടെ വിവരങ്ങളാണ് കഴിഞ്ഞ ദിവസം ചെന്നിത്തല കമ്മീഷന് കൈമാറിയത്. 69 മണ്ഡലങ്ങളിലെ ഇരട്ട വോട്ടർമാരുടെ പട്ടിക കൂടി ഇന്ന് കൈമാറുമെന്നും ചെന്നിത്തല വ്യക്തമാക്കിയിരുന്നു.

സംസ്ഥാനത്ത് ഏറ്റവും ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിലാണ് കള്ളവോട്ട് വ്യാപകമായിരിക്കുന്നത് എന്നതും ഏറെ ശ്രദ്ധേയമാണ്. 51 നിയമസഭാ മണ്ഡലങ്ങളിലെ 1,63,071 വ്യാജ വോട്ടർമാരുടെ പട്ടിക കൂടി തിരഞ്ഞെടുപ്പ് കമ്മിഷന് ചെന്നിത്തല കൈമാറി. 14 മണ്ഡലങ്ങളിലെ വിവരങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ നൽകിയിരുന്നു. ഇതോടെ സംസ്ഥാനത്തെ ഇത്തവണത്തെ വ്യാജ വോട്ടർമാരുടെ എണ്ണം 2,16,510 ആയി ഉയർന്നു.

ഇവയ്ക്ക് പുറമെ സംസ്ഥാനത്തെ ബാക്കി മണ്ഡലങ്ങളിൽ ക്രമക്കേടുണ്ടോ എന്ന് യുഡിഎഫ് പ്രവർത്തകർ അന്വേഷണത്തിലാണ്. ഓരോ മണ്ഡലത്തിലെയും ജനവിധി അട്ടിമറിക്കാൻ സാധിക്കും വിധമാണ് വ്യാജ വോട്ടർമാരുടെ എണ്ണമെന്ന് ചെന്നിത്തല വ്യക്തമാക്കി.