play-sharp-fill
സിഎഎ ചട്ടം മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക ഹര്‍ജി ; പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കുന്നതിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി ചെന്നിത്തല

സിഎഎ ചട്ടം മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക ഹര്‍ജി ; പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കുന്നതിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി ചെന്നിത്തല

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കുന്നതിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി രമേശ് ചെന്നിത്തല.സിഎഎ ചട്ടം മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല പ്രത്യേക ഹര്‍ജി നല്‍കും. നിലവില്‍ പൗരത്വ ഭേദഗതിക്കെതിരേ സമര്‍പ്പിച്ച ഹര്‍ജിയോടൊപ്പമാണ് പുതിയ ഹര്‍ജിയും നല്‍കുന്നത്.

ഇന്ത്യ മുന്നണി അധികാരത്തില്‍ വന്നാല്‍ ഈ വിജ്ഞാപനവും നിയമവും ആദ്യത്തെ നടപടിയെന്ന നിലയില്‍ റദ്ദാക്കുമെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സി.എ.എ നിയമം രാജ്യത്തിന്റെ മതേതര സംവിധാനത്തിനു നേരെയുള്ള അങ്ങേയറ്റത്തെ കടന്നാക്രമണമാണ്. നരേന്ദ്ര മോദിയും അമിത് ഷായും രാജ്യത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു കാരണവശാലും ഇത് അംഗീകരിക്കില്ല. കേരളം ഒറ്റക്കെട്ടായി നിന്ന് കൊണ്ട് എതിര്‍ക്കണം. ഇത് രാജ്യത്തെ മതപരമായി ഭിന്നിപ്പിക്കാനും മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ആശങ്ക വര്‍ധിപ്പിക്കാനുള്ള നടപടിയാണെന്നും ചെന്നിത്തല വ്യക്തമാക്കിയിരുന്നു.

ഇന്നും പലയിടങ്ങളിലും പ്രതിഷേധം നടത്താനാണ് മുന്നണികളുടെയും പാര്‍ട്ടികളുടെയും സംഘടനകളുടെയുമെല്ലാം തീരുമാനം. ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം സജീവമായി തുടരും. ഇന്നലെ ഡല്‍ഹി സര്‍വകലാശാലയില്‍ പ്രതിഷേധിച്ച മുപ്പതിലധികം വിദ്യാര്‍ത്ഥികളെ ക്യാംപസില്‍ കയറി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ ഇന്നും പ്രതിഷേധം തുടരാനാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം.