play-sharp-fill
പദ്മജയ്ക്ക് മറുപടിയുമായി രാജ്‌മോഹൻ ഉണ്ണിത്താൻ : ‘മരിക്കും വരെ കോൺഗ്രസിൽ’, പരസ്യ സംവാദത്തിന് പദ്മജ തയ്യാറാകണം

പദ്മജയ്ക്ക് മറുപടിയുമായി രാജ്‌മോഹൻ ഉണ്ണിത്താൻ : ‘മരിക്കും വരെ കോൺഗ്രസിൽ’, പരസ്യ സംവാദത്തിന് പദ്മജ തയ്യാറാകണം

കാസർഗോഡ്: കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന കെ. കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാലിനെ വെല്ലുവിളിച്ച്‌ യുഡിഎഫ് കാസ‍ര്‍കോട് സ്ഥാനാര്‍ത്ഥി രാജ്‌മോഹൻ ഉണ്ണിത്താൻ. ഉണ്ണിത്താൻ ബിജെപിയില്‍ പോകുമെന്ന പത്മജയുടെ വാക്കുകളെ രാജ്മോഹൻ ഉണ്ണിത്താൻ തളളിപറഞ്ഞു.

 

പത്മജ പരസ്യ സംവാദത്തിന് തയ്യാറാകണമെന്ന് ഉണ്ണിത്താൻ ആവശ്യപ്പെട്ടു. എന്റെ അച്ഛൻ കെ കരുണാകരൻ അല്ല. മരിക്കും വരെ ‌ഞാൻ കോണ്‍ഗ്രസുകാരനായിരിക്കും. പത്മജ എന്നെ കൊണ്ട് കൂടുതല്‍ പറയിപ്പിക്കരുത്. ഉണ്ണിത്താൻ തുറന്ന് പറയാൻ തുടങ്ങിയാല്‍ പത്മജ പുറത്തിറങ്ങി നടക്കില്ല. 1973 മുതലുള്ള ചരിത്രം താൻ വിളിച്ചു പറയും. ആ ചരിത്രമൊക്കെ നന്നായിട്ട് അറിയുന്ന ആളാണ് ഞ‌ാനെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പ്രതികരിച്ചു.

 

പയ്യന്നൂരിലും, കല്ല്യാശേരിയിലും വ്യാപകമായി സിപിഎം കള്ള വോട്ട് ചെയ്തു എന്നും ഉണ്ണിത്താൻ ആരോപിച്ചു. ബൂത്ത്‌ പിടിച്ചെടുത്തു. എത്ര കള്ള വോട്ട് നടന്നാലും ഒരു ലക്ഷം വോട്ടിന് വിജയിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

മഞ്ചേശ്വരം, കാസറകോട് മണ്ഡലങ്ങളില്‍ സിപിഎം, ബിജെപി വോട്ടുകള്‍ കുറയും. പല ബൂത്തിലും ഇരിക്കാൻ സിപിഎം ഏജന്റുമാർ ഉണ്ടായിരുന്നില്ല. ബിജെപി വോട്ടുകള്‍ കോണ്‍ഗ്രസിലേക്ക് വരും. ജില്ലാ പൊലീസ് മേധാവി രാഷ്ട്രീയം കളിച്ചുവെന്നും ഉടൻ എസ് പിയെ മാറ്റാൻ തയ്യാറാകണമെന്നും രാജ്മോഹൻ ഉണ്ണിത്താൻ ആവശ്യപ്പെട്ടു.