രാജീവ് ഗാന്ധി കോംപ്ലക്‌സിലെ പത്താം നമ്പർ മുറി കാണാനില്ല!  ആകെ 15 മുറികളുണ്ടെന്ന് നഗരസഭ; ഒറ്റ ഹാളെന്ന് നാട്ടുകാർ; നഗരസഭാ അധികൃതർ പൊട്ടൻ കളിക്കുന്നത് ആർക്ക് വേണ്ടി?  കോട്ടയം നഗരസഭക്ക് വാടകയിനത്തിൽ നഷ്ടമാകുന്നത് കോടികൾ

രാജീവ് ഗാന്ധി കോംപ്ലക്‌സിലെ പത്താം നമ്പർ മുറി കാണാനില്ല! ആകെ 15 മുറികളുണ്ടെന്ന് നഗരസഭ; ഒറ്റ ഹാളെന്ന് നാട്ടുകാർ; നഗരസഭാ അധികൃതർ പൊട്ടൻ കളിക്കുന്നത് ആർക്ക് വേണ്ടി? കോട്ടയം നഗരസഭക്ക് വാടകയിനത്തിൽ നഷ്ടമാകുന്നത് കോടികൾ

തേർഡ് ഐ ബ്യൂറോ

കോട്ടയം: നഗരമധ്യത്തിൽ തിരുനക്കരയിലെ രാജീവ് ഗാന്ധി കോംപ്ലക്‌സ് ജോസ്‌കോ ജുവലറി ഗ്രൂപ്പിനു തീറെഴുതിയ നഗരസഭ ജോസ്‌കോ  ഗ്രൂപ്പിനു വേണ്ടി പൊട്ടൻകളിക്കുന്നു. നഗരസഭയുടെ ഉടമസ്ഥതയിലുള്ള രാജീവ് ഗാന്ധി കോംപ്ലക്‌സിൽ 15 മുറികൾ ഉണ്ടെന്നാണ് നഗരസഭ വിവരാവകാശ നിയമപ്രകാരം നൽകുന്ന മറുപടി.

ഇതിൽ 14 മുറികളും ജോസ്‌കോ കയ്യടക്കി വച്ചിരിക്കുകയാണ്. ഒരു മുറി ചന്ദ്രൻ എന്നയാളുടെ പേരിലും. മുറികൾ കീഴ് വാടകയ്ക്കു നൽകാൻ നിലവിൽ ചട്ടമില്ല. എന്നാൽ, ഈ ചട്ടം മറികടന്ന് എല്ലാ മുറികളും ജോസ്‌കോ തന്നെ കൈവശം വച്ചിരിക്കുകയാണ്. ഇത് മാത്രമല്ല, ജോസ്‌കോ ജുവലറി ഗ്രൂപ്പ് നിയമവിരുദ്ധമായി ഈ മുറികളുടെ ഭിത്തികൾ ഇടിച്ചു നിരത്തി ഒറ്റ ഹാളാക്കി മാറ്റുകയും ചെയ്തു. പണത്തിന് മുകളിൽ പരുന്തും പറക്കില്ലന്ന് പറയുന്നതിൻ്റെ ഉത്തമ ഉദാഹരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ സാഹചര്യത്തിലാണ് തേർഡ് ഐ ന്യൂസ് ലൈവ് ഇതു സംബന്ധിച്ചുള്ള വിവരാവകാശ അപേക്ഷ നൽകിയത്. ഈ അപേക്ഷയിൽ കോട്ടയം നഗരസഭയുടെ ഉടമസ്ഥതയിലുള്ള രാജീവ് ഗാന്ധി കോംപ്ലക്‌സിലെ ഒരു മുറി ഉപയോഗിക്കുന്നത് ആരാണ് എന്ന് അറിയില്ലെന്ന നിലപാടാണ് കോട്ടയം നഗരസഭ സ്വീകരിച്ചിരിക്കുന്നത്.

അക്ഷരാർത്ഥത്തിൽ ജോസ്‌കോ ജുവലറി  എന്ന വമ്പന് വേണ്ടി കോട്ടയം നഗരത്തിലെ എല്ലാ നിയമങ്ങളും മാറ്റിയെഴുതുകയാണ് നഗരസഭ അധികൃതർ. ജോസ്‌കോ ജുവലറി ഗ്രൂപ്പ് നടത്തുന്ന നിയമലംഘനങ്ങൾക്ക് നഗരസഭയിലെ ഭരണ പ്രതിപക്ഷ അംഗങ്ങൾ ഒരു പോലെ കൂട്ടു നിൽക്കുകയാണ്.

രാജീവ് ഗാന്ധി ഷോപ്പിംങ് കോംപ്ലക്സിന് വെറും ഇരുപത് രൂപയാണ് സ്ക്വയർ ഫീറ്റിന് വാടകയായി ജോസ്കയിൽ നിന്ന് ഈടാക്കുന്നത്, എന്ന് കൂടി കേൾക്കുമ്പോൾ ഈ ഒളിച്ചുകളി വ്യക്തമാകും. നാട്ടിലെ റോഡും ,പാലവും, പാവപ്പെട്ടവന് വീടുമൊക്കെ നിർമ്മിച്ചു നല്കാൻ നഗരസഭക്ക് മുതൽകൂട്ടാകേണ്ട കോടിക്കണക്കിന് രൂപയാണ് ഇത്തരത്തിൽ കൊള്ളയടിക്കുന്നത്.

തുടരും