കിടങ്ങൂരിലെ അപകട മരണം: അപകടത്തിൽ മരിച്ചയാൾ ഓടിച്ചത് ഇലക്ട്രിക്ക് സ്‌കൂട്ടർ; ഇലക്ട്രിക്ക് സ്‌കൂട്ടർ യാത്രക്കാർ ഹെൽമറ്റ് ധരിക്കാത്തത് അപകടത്തിന് ഇടയാക്കുന്നോ..! വീഡിയോ ഇവിടെ കാണാം

കിടങ്ങൂരിലെ അപകട മരണം: അപകടത്തിൽ മരിച്ചയാൾ ഓടിച്ചത് ഇലക്ട്രിക്ക് സ്‌കൂട്ടർ; ഇലക്ട്രിക്ക് സ്‌കൂട്ടർ യാത്രക്കാർ ഹെൽമറ്റ് ധരിക്കാത്തത് അപകടത്തിന് ഇടയാക്കുന്നോ..! വീഡിയോ ഇവിടെ കാണാം

തേർഡ് ഐ ബ്യൂറോ

കോട്ടയം: രണ്ടു ബൈക്കും ഇലക്ട്രിക്ക് സ്‌കൂട്ടറും കൂട്ടിയിടിച്ച് കിടങ്ങൂർ – പാലാ റോഡിൽ ഇലക്ട്രിക്ക് സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചതിനു പിന്നാലെ ഇലക്ട്രിക്ക് സ്‌കൂട്ടർ യാത്രക്കാരുടെ സുരക്ഷ സംബന്ധിച്ചുള്ള ചർച്ചകൾ സജീവമാകുന്നു. തിങ്കളാഴ്ച രാവിലെയുണ്ടായ അപകടത്തിൽ കിടങ്ങൂർ പാഴുക്കുന്നേൽ ജോസഫ് (68)മരിച്ചിരുന്നു. അപകടത്തെ തുടർന്നു റോഡിൽ തലയിടിച്ച് വീണാണ് ഇദ്ദേഹത്തിന്റെ മരണം സംഭവിച്ചത്. ഒരു പക്ഷേ, തലയിൽ ഹെൽമറ്റുണ്ടായിരുന്നെങ്കിൽ ഒഴിവാക്കാനായേക്കുമായിരുന്ന മരണം.വീഡിയോ ഇവിടെ കാണാം –

അപകടത്തിന്റെ പ്രധാന കാരണം അശ്രദ്ധയാണെന്നു തന്നെയാണ് മോട്ടോർ വാഹന വകുപ്പ് അധികൃതർ പറയുന്നത്. എന്നാൽ, ആ അശ്രദ്ധ മരണത്തിലേയ്ക്ക് എത്തിയതിനു പിന്നിലുള്ള കാരണമെന്നത് വാഹനം ഓടിക്കുമ്പോൾ സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിക്കാതിരുന്നതു തന്നെയാണ് എന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ വിലയിരുത്തൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇലക്ട്രിക്ക് ഇരുചക്ര വാഹനങ്ങൾക്കു നമ്പർ പ്ലേറ്റ് പോലുമില്ല. മണിക്കൂറിൽ ഇരുപത് കിലോമീറ്ററിൽ താഴെ വേഗത്തിൽ മാത്രമാണ് ഈ വാഹനങ്ങൾ ഓടുന്നത്. ഈ ന്യായങ്ങൾ എല്ലാം നിരത്തിയാണ് ഇലക്ട്രിക്ക് വാഹനങ്ങൾക്കു ഹെൽമറ്റ് വേണ്ട എന്ന ന്യായം മോട്ടോർ വാഹന വകുപ്പിനും പൊലീസിനും മുന്നിൽ ഈ ഉടമകൾ നിരത്തുന്നത്. ഇത് തന്നെയാണ് അപകടത്തിന്റെ പ്രധാന കാരണവും.

കിടങ്ങൂരിൽ അപകടം ഉണ്ടായ സമയത്ത് ഇലക്ട്രിക്ക് സ്‌കൂട്ടർ വളരെ വേഗം കുറച്ചാണ് എത്തിയത്. എതിർ ദിശയിൽ നിന്നും എത്തിയ ബൈക്ക് അമിത വേഗത്തിൽ എത്തി ഈ സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്‌കൂട്ടറിൽ നിന്നും യാത്രക്കാരൻ തെറിച്ച് റോഡിൽ വീണു. എതിർ വശത്തു നിന്നും എത്തിയ മറ്റൊരു ബൈക്കും ഈ ഇലക്ട്രിക്ക് സ്‌കൂട്ടറിൽ ഇടിച്ചു.

ഇത്തരത്തിൽ അമിത വേഗത്തിൽ എത്തിയ ബൈക്ക് ഇടിച്ചതോടെയാണ് മരിച്ച യാത്രക്കാരൻ റോഡിൽ തെറിച്ചു വീണത്. ഇതാണ് അപകടകാരണമായതും. റോഡിലുണ്ടാകുന്ന അപകടങ്ങളിൽ ഇലക്ട്രിക്ക് സ്‌കൂട്ടറിന്റെ വേഗം തന്നെ വേണമെന്നില്ല മരണം സംഭവിക്കാൻ എന്നു സാരം. ഈ സാഹചര്യത്തിലാണ് ഇല്ക്ട്രിക്ക് സ്‌കൂട്ടറുകൾക്കും ഹെൽമറ്റ് അടക്കമുള്ള സുരക്ഷാ ഉപകരണങ്ങൾ നിർബന്ധമാക്കണമെന്ന നിർദേശം ഉയരുന്നത്.