പഠനത്തിന് പ്രായം തടസമായില്ല: അറുപത്തി മൂന്നാം വയസ്സിൽ രാജമ്മ പത്താം ക്ലാസ്സ് തുല്യത പരീക്ഷ പാസ്സായി: അടുത്ത ആഗഹം പ്ലസ് വൺ:
സ്വന്തം ലേഖകൻ
കുമരകം : അറുപത്തിമൂന്നാം വയസ്സിൽ പത്താം ക്ലാസ്സ് തുല്യത പരീക്ഷ പാസായി. തുടർ പഠനത്തിന് പ്ലസ് വണിനുള്ള അപേക്ഷയും നൽകി. പഠനത്തിന് പ്രായം ഒരു പ്രശ്നമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് കുമരകം പൊങ്ങലക്കരയിൽ പുത്തൻകരിച്ചിറ വീട്ടിൽ വാവച്ചന്റെ ഭാര്യ പി.റ്റി രാജമ്മ.
കുമരകം പഞ്ചായത്തിലെ എട്ടാം വാർഡിൽ ദീപം കുടുംബശ്രീയിൽ നിന്നും 63 – വയസ്സിൽ പത്താം ക്ലാസ് തുല്യതാ പരീക്ഷ എഴുതി വിജയിച്ച രാജമ്മ തുടർ പഠനത്തിനായി പ്ലസ് വണ്ണിൽ ചേർന്ന് പഠിക്കണമന്ന് ആഗ്രഹം പ്രകടിപ്പിച്ചു.ന് അതിനായി രജിസ്റ്റ്ർ ചെയ്ത് കാത്തിരിക്കുകയാണ്. വാർഡ് മെമ്പർ ഷീമ രാജേഷ്, സാക്ഷരത പ്രേരക് ഷൈലമ്മ, കുടുംബശ്രീ അംഗങ്ങളും ചേർന്ന് രാജമ്മയെ ആദരിച്ചു.
Third Eye News Live
0