play-sharp-fill
കെഎസ്‌ആര്‍ടിസിയില്‍ ചെലവ് ചുരുക്കല്‍ നടപടിക്ക് നിര്‍ദ്ദേശം നൽകി മന്ത്രി ഗണേഷ് കുമാർ ;നിയമനം ഇനി കൂടുതലും ഡ്രൈവര്‍ കണ്ടക്ടര്‍ തസ്തികകളിലേക്ക്. മിനിസ്റ്റീരിയല്‍ സ്റ്റാഫുകള്‍ അത്യാവശ്യത്തിനു മാത്രമായി ചുരുക്കും.

തിരുവനന്തപുരം : കെഎസ്‌ആര്‍ടിസിയില്‍ ചെലവ് ചുരുക്കല്‍ നടപടിക്ക് മന്ത്രി ഗണേഷ് കുമാറിന്റെ നിര്‍ദേശം. സ്പെയര്‍ പാര്‍ട്സ് വാങ്ങലില്‍ ദീര്‍ഘകാല കരാറുകള്‍ ഒഴിവാക്കും.

നിയമനം ഇനി കൂടുതലും ഡ്രൈവര്‍ കണ്ടക്ടര്‍ തസ്തികകളിലായിരിക്കും. മിനിസ്റ്റീരിയല്‍ സ്റ്റാഫുകള്‍ അത്യാവശ്യത്തിനു മാത്രമായി ചുരുക്കും. ഗതാഗത മന്ത്രി വിളിച്ച യോഗത്തിലാണ് നിര്‍ദേശങ്ങള്‍ ഉയര്‍ന്നത്. ഒരാഴ്ചക്കുള്ളില്‍ വിശദമായ റിപ്പോര്‍ട്ട് നല്കാൻ ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.

ജീവനക്കാര്‍ക്ക് ഒന്നാം തിയ്യതി തന്നെ ശമ്പളം ഉറപ്പാക്കാൻ മന്ത്രി ഗണേഷ് കുമാര്‍ നിര്‍ദേശിച്ചു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തിന് പിന്നാലെ ഇന്നലെ മാളകത്തെ വീട്ടിലും യോഗം ചേര്‍ന്നിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group