മഴക്കാലത്ത് പക‍ര്‍ച്ചവ്യാധി വ്യാപനത്തിന് സാധ്യത; ഡെങ്കിപ്പനി, എലിപ്പനി കേസുകള്‍ കൂടുന്നു; ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി

മഴക്കാലത്ത് പക‍ര്‍ച്ചവ്യാധി വ്യാപനത്തിന് സാധ്യത; ഡെങ്കിപ്പനി, എലിപ്പനി കേസുകള്‍ കൂടുന്നു; ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി

സ്വന്തം ലേഖിക

തിരുവനന്തപുരം: മഴക്കാലത്ത് വിവിധ തരം പക‍ര്‍ച്ചാവ്യാധികള്‍ക്കെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി വീണ ജോ‍ര്‍ജ്.

ഡെങ്കിപ്പനിയും എലിപ്പനി സൂക്ഷിച്ചില്ലെങ്കില്‍ കൂടുതല്‍ പടരാന്‍ സാധ്യതയുണ്ട്. മഴക്കാലവും പക‍ര്‍ച്ചവ്യാധികള്‍ക്കുള്ള സാധ്യതയും കണക്കിലെടുത്ത് ഉറവിട മാലിന്യ നശീകരണം തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്ന് ആരോഗ്യവകുപ്പ് നടത്തുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആരും പനിക്ക് സ്വയം ചികിത്സ നടത്താന്‍ ശ്രമിക്കരുതെന്നും കടുത്ത പനി വരികയോ പനി മാറാതെ തുടരുകയോ ചെയ്താല്‍ ചികിത്സ തേടണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു.

എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും പ്രത്യക ചികിത്സ കേന്ദ്രങ്ങള്‍ വേണം. എല്ലാവരും എലിപ്പനിക്കെതിരെ ജാഗ്രത പുലര്‍ത്തണം. മണ്ണുമായും ജലവുമായും ബന്ധപ്പെട് ജോലി ചെയ്യുന്നവര്‍ പ്രതിരോധ മരുന്ന് കഴിക്കണം.

വീട്ടിനുള്ളില്‍ കൊതുക് വളരാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ വേണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു. വരുന്ന നാലു മാസം സംസ്ഥാനത്ത് ഡെങ്കിപ്പനി കൂടാന്‍ സാധ്യതയുണ്ട്. പനിയില്ലാതെ ദേഹ വേദനയുമായി വരുന്ന പലര്‍ക്കും പരിശോധനയില്‍ എലിപ്പനി കണ്ടെത്തിയിട്ടുണ്ട്.

ആര്‍ദ്രം പദ്ധതിയുടെ രണ്ടാം ഘട്ടം മുഖ്യമന്ത്രി നാളെ ഉദ്ഘാടനം ചെയ്യുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. ഭക്ഷണങ്ങളുടെ നിലവാരവും വൃത്തിയും അടിസ്ഥാനമാക്കി ഹോട്ടലുകളുടെ ഗ്രേഡിംഗ് മാനദണ്ഡത്തില്‍ സര്‍ക്കുലര്‍ ഉടന്‍ പുറത്തിറങ്ങുമെന്നും മന്ത്രി വ്യക്തമാക്കി.