കനത്ത മഴ; മണിമലയാറ്റിലൂടെ ഒഴുകിയെത്തിയ വലിയ തടിക്കഷണം നാട്ടുകാരുടെ നേതൃത്വത്തില്‍ വടംകെട്ടി ആറിന് സമീപത്ത് അടുപ്പിച്ചു, ഒഴുകിയെത്തിയ തടിക്കഷണം പാലത്തിന് ഭീഷണി
സ്വന്തം ലേഖകൻ
മുണ്ടക്കയം: കഴിഞ്ഞ ദിവസങ്ങളിലായി പെയ്യുന്ന കനത്ത മഴയില്‍ നിരവധി കണക്കിന് സാധനങ്ങളാണ് ആറ്റിലൂടെയെല്ലാം ഒഴുകിയെത്തുന്നത്. കഴിഞ്ഞ ദിവസം മണിമലയാറ്റിലൂടെ ഒഴുകിയെത്തിയ വലിയ തടിക്കഷണം നാട്ടുകാരുടെ നേതൃത്വത്തില്‍ വടംകെട്ടി ആറിന് സമീപത്ത് അടുപ്പിച്ചു.
തടി ഒഴുകി വരുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ പാലത്തിന്റെ തൂണുകളില്‍ തടി തട്ടി പാലത്തിന് അപകടഭീഷണി ഉണ്ടായേനെ. ഇപ്പോള്‍ വടത്തിന്റെ ബലത്തിലാണ് തടിക്കഷണം നില്‍ക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അധികാരികള്‍ എത്രയും വേഗം തടിക്കഷണം ഇവിടെ നിന്ന് നീക്കണമെന്നാണ് നാട്ടുകാരുടെ പ്രതിഷേധം. കഴിഞ്ഞ പ്രളയത്തിലും വലിയ മരം പാലത്തില്‍ തങ്ങിയിരുന്നു. ഫയര്‍ഫോഴ്സിന്റെ നേതൃത്വത്തിലാണ് പിന്നീട് ഇവ നീക്കം ചെയ്തത്.
വീണ്ടും ശക്തമായി മഴപെയ്താല്‍ തടിക്കഷണം ഒഴുകിപ്പോകുവാനും പാലത്തിന്റെ തൂണുകളില്‍ തട്ടുവാനും സാധ്യതയുണ്ട്.