സംസ്ഥാനത്ത് ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത..! അടുത്ത മൂന്ന് മണിക്കൂറില്‍ കോട്ടയം,കൊല്ലം, ആലപ്പുഴ അടക്കമുള്ള 5 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ജാഗ്രത നിർദ്ദേശം

സംസ്ഥാനത്ത് ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത..! അടുത്ത മൂന്ന് മണിക്കൂറില്‍ കോട്ടയം,കൊല്ലം, ആലപ്പുഴ അടക്കമുള്ള 5 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ജാഗ്രത നിർദ്ദേശം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഏപ്രിൽ രണ്ട് വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

അടുത്ത മൂന്ന് മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, വയനാട് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കീലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യാഴാഴ്ച രാത്രി 11.30 വരെ കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ട്. മൽസ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുണ്ട്.അതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കാനും നിർദേശമുണ്ട്. മൽസ്യബന്ധനത്തിനായി ഉപയോ​ഗിക്കുന്ന ബോട്ട്, വള്ളം, മുതലായവ ഹാർബറിൽ സുരക്ഷിതമായി സൂക്ഷിക്കാനും മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനും നിർദേശമുണ്ട്. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും മറ്റും പൂർണ്ണമായും ഒഴിവാക്കണം.

ഇടിമിന്നൽ ജാഗ്രത നിർദ്ദേശം

ഇടിമിന്നലിന്റെ ലക്ഷണം കണ്ടാലുടൻ തന്നെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറുക. തുറസ്സായ സ്ഥലത്ത് നിന്നാൽ ഇടിമിന്നലേൽക്കാനുള്ള സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ ജനലും വാതിലും അടച്ചിടുക, വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. തുറസ്സായ സ്ഥലങ്ങളിൽ തുടരാതെ കെട്ടിടത്തിനകത്ത് തന്നെ പരമാവധി ഇരിക്കുകയും ഭിത്തിയിലോ തറയിലോ മറ്റും സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും വേണം. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കണം.

വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യം ഈ സമയങ്ങളിൽ ഒഴിവാക്കണം. ഇടിമിന്നലുള്ള ഘട്ടത്തിൽ ടെലിഫോൺ ഉപയോഗിക്കരുത്. മൊബൈൽ ഫോൺ ഉപയോഗിക്കാവുന്നതാണ്. കുട്ടികൾ തുറസ്സായ സ്ഥലത്തും മറ്റും കളിക്കുന്നത് ഒഴിവാക്കണം എന്നിവയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ജാ​ഗ്രതാ നിർദേശങ്ങൾ.