ബിൽഡിംഗ് പെർമിറ്റിനായി ആവശ്യപ്പെട്ടത് 5000 രൂപ; കൈക്കൂലി വാങ്ങുന്നതിനിടെ ഓവർസിയർ വിജിലൻസിൻ്റെ പിടിയിൽ
സ്വന്തം ലേഖിക
മൂവാറ്റുപുഴ: കൈക്കൂലി വാങ്ങുന്നതിനിടെ ഓവർസിയർ വിജിലൻസിൻ്റെ പിടിയിൽ.
മൂവാറ്റുപുഴ പായിപ്ര ഗ്രാമ പഞ്ചായത്തിലെ ഓവർസിയർ സൂരജ് പി ടി യാണ് വിജിലൻസിൻ്റ പിടിയിലായത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പായിപ്ര സ്വദേശിയിൽ നിന്നും ബിൽഡിംഗ് പെർമിറ്റിനായി 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പഞ്ചായത്ത് ഓഫീസിനു മുന്നിൽ നിന്നും വിജിലൻസ് സംഘം പിടികൂടിയത്.
എറണാകുളം വിജിലൻസ് ഡിവൈഎസ്പി ബാബുക്കുട്ടൻ്റ നേതൃത്വത്തിലുള്ള സംഘമാണ് ഓവർസിയറെ പിടികൂടിയത്.
ഇതിനു മുൻപും ഇതേ ആളിൽ നിന്നും ഓവർസിയർ രണ്ടുതവണ കൈക്കൂലി വാങ്ങിയിരുന്നു.
പായിപ്ര സ്വദേശിക്ക് ബിൽഡിംഗ് പെർമിറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ടാണ് കൈക്കൂലി വാങ്ങിയത്.
Third Eye News Live
0