play-sharp-fill
സംസ്ഥാനത്തെ അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയരുന്നു; ഏഴ് ഡാമുകളില്‍ റെഡ് അലര്‍ട്ട്; ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2399.12 അടി

സംസ്ഥാനത്തെ അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയരുന്നു; ഏഴ് ഡാമുകളില്‍ റെഡ് അലര്‍ട്ട്; ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2399.12 അടി

സ്വന്തം ലേഖിക

ഇടുക്കി: സംസ്ഥാനത്ത് മഴ തുടരുന്നതിനാൽ അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയരുകയാണ്.

ചെറുതോണിയും മൂഴിയാറും പെരിങ്ങല്‍ക്കുത്തുമടക്കം ഏഴ് ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്ര‌ഖ്യാപിച്ചിട്ടുണ്ട്. തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ജലസേചന അണക്കെട്ടുകളിലും റെഡ് അലര്‍ട്ട് ആണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടുക്കി ഡാം ‌ഇന്നലെ തുറന്നിരുന്നു. ചെറുതോണി അണക്കെട്ടിന്‍്റെ മൂന്നാമത്തെ ഷട്ടറാണ് തുറന്നത്. നാല്‍പ്പത് സെന്‍്റിമീറ്റര്‍ ഉയരത്തിലാണ് ഡാം തുറന്നത്. 30 മുതല്‍ 40 വരെ ക്യുമെക്സ് ജലം ഒഴുക്കി വിട്ടിരുന്നു.

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2399.12 അടിയിലെത്തി. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്തു ഇടവിട്ട് മഴ ഇപ്പോഴും പെയ്യുന്നുണ്ട്.

ജലനിരപ്പ് ഉയരുന്നത് സാവധാനം ആയതിനാല്‍ കൂടുതല്‍ വെള്ളം തുറന്നു വിടേണ്ടി വരില്ലെന്നാണ് കെഎസ്ഇബിയുടെ കണക്കു കൂട്ടല്‍. മുല്ലപ്പെരിയാര്‍ ജലനിരപ്പ് 140.35 അടിയായി. ഇടുക്കി ഹൈറേഞ്ച് മേഖലയില്‍ ഇടവിട്ട് മഴ പെയ്യുന്നുണ്ട്.