Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊല്ലം: വിവാഹവേദിയിലുണ്ടായ തർക്കത്തെ തുടർന്ന് നവവധു താലി വരന് തന്നെ തിരിച്ച് നൽകിയ സംഭവത്തിൽ വഴിത്തിരിവ്. വരൻ മതം മാറിയത് അറിയാതെയാണ് വധുവിന്റെ ബന്ധുക്കൾ വിവാഹ വേദിയിലെത്തിയതെന്നാണ് പുതിയ വാർത്ത.

കഴിഞ്ഞ ദിവസം കൊല്ലം കടയ്‌ക്കലിൽ ആൽത്തറമൂട് ഓഡിറ്റോറിയത്തിലാണ് സംഭവം നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആൽത്തറമൂട് സ്വദേശിയായ പെൺകുട്ടിയും കിളിമാനൂർ പുളിമാത്ത് സ്വദേശിയായ യുവാവും തമ്മിലുള്ള വിവാഹം വീട്ടുകാർ നേരത്തെ നിശ്ചയിച്ചുറപ്പിച്ച പ്രകാരമാണ് നടത്തിയത്.

എന്നാൽ യുവാവ് പിന്നീട് ക്രിസ്തു മതം സ്വീകരിക്കുകയും ഇക്കാര്യം വധുവിന്റെ വീട്ടുകാരിൽ നിന്നും മറച്ചുവെയ്‌ക്കുകയുമായിരുന്നു. ഇതേത്തുടർന്നാണ് വിവാഹ വേദിയിലെത്തിയ വരൻ ഷൂസ് ഊരുന്നതിനും നിലവിളക്ക് കൊളുത്തുന്നതിനും വിസമ്മതിച്ചത്.