റെയില്‍വെയില്‍ വിവിധ തസ്തതികകളില്‍ മെച്ചപ്പെട്ട ശമ്പളത്തോടെ ജോലി; ചെയര്‍മാന്റെ പേരില്‍ വ്യാജ നിയമന ഉത്തരവും, വാട്സാപ്പ് ഗ്രൂപ്പില്‍, ജോലികിട്ടിയതായുള്ള സന്ദേശങ്ങളും; ബിജെപി നേതാക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ കാണിച്ചതോടെ തട്ടിപ്പിനിരയായത് നിരവധി പേർ; ഇടനിലക്കാര്‍ പിടിയിലാകുമ്പോഴും മുഖ്യസൂത്രധാരക ഒളിവില്‍ തന്നെ….
സ്വന്തം ലേഖകൻ
എടപ്പാള്‍: റെയില്‍വേ ജോലിയുടെ പേരില്‍ തട്ടിപ്പ് നടത്തുന്ന പ്രതികൾ പൊലീസ് പിടിയിൽ.
ഏഴര ലക്ഷം രൂപ നഷ്ടമായെന്ന മൂന്നുപേരുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇവരെ പിടികൂടുന്നത്. എന്നാല്‍ തട്ടിപ്പിന്‍റെ ആസൂത്രകയായ മലപ്പുറം എടപ്പാള്‍ സ്വദേശി അശ്വതി വാര്യര്‍ ഇപ്പോഴും ഒളിവിലാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
യുവാക്കള്‍ക്കിടയില്‍ റെയില്‍വെയില്‍ വിവിധ തസ്തതികകളില്‍ മെച്ചപ്പെട്ട ശമ്പളത്തോടെ ജോലിയെന്ന വാഗ്ദാനം ചെയ്തായിരുന്നു സംഘത്തിന്‍റെ തട്ടിപ്പ്. മുക്കം വല്ലത്തായി പാറ സ്വദേശി ഷിജു, സഹോദരന്‍ സിജിന്‍, എടപ്പാള്‍ സ്വദേശി ബാബു എന്നിവരെയാണ് മുക്കം പൊലീസ് പിടികൂടിയത്. റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെതെന്ന് തെറ്റിദ്ധരിപ്പിക്കുന്ന ഇമെയില്‍ ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. ചിലര്‍ക്ക് ദക്ഷിണ റെയില്‍വേ ചെയര്‍മാന്റെ പേരില്‍ വ്യാജ നിയമന ഉത്തവും നല്‍കി.
ഉദ്യോഗാര്‍ത്ഥികള്‍ക്കായി ഉണ്ടാക്കിയ വാട്സ് അപ് ഗ്രൂപ്പില്‍ , ജോലികിട്ടിയതായി പലരുടെയും പേരില്‍ സന്ദേശങ്ങള്‍ പതിവായിരുന്നു. ഇതുകണ്ടാണ് കൂടുതല്‍ പേര്‍ കുടുങ്ങിയതെന്നാണ് പൊലീസ് പറയുന്നത്.
തട്ടിപ്പിന്‍റെ ഇടനിലക്കാര്‍ മാത്രമാണ് ഇപ്പോള്‍ അറസ്റ്റിലായരിക്കുന്നത്. ആസൂത്രകയെന്ന് കരുതുന്ന മലപ്പുറം എടപ്പാള്‍ സ്വദേശി അശ്വതി വാര്യര്‍ക്കായി പൊലീസ് തെരച്ചില്‍ തുടരുകയാണ്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി ഉറപ്പുനല്‍കി അശ്വതി അയച്ച വീഡിയോ സന്ദേശങ്ങളും പൊലീസ് ശേഖരിച്ചു. റെയില്‍വെയില്‍ ഉന്നത പദവിയിലെന്ന് വിശ്വസിപ്പിച്ചായിരുന്നു അശ്വതിയുടെ തട്ടിപ്പ്.
ബിജെപി നേതാക്കള്‍ക്കൊപ്പമുളള ചിത്രങ്ങള്‍ വരെ കാണിച്ചുകൊടുത്താണ് പലരുടെയും വിശ്വാസം നേടിയെടുത്തത്. പ്രാദേശികമായി മാത്രം നടന്ന തട്ടിപ്പല്ലെന്നും കൂടുതല്‍ പരാതികള്‍ക്ക് സാധ്യതയുണ്ടെന്നുമാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. അറസ്റ്റിലായവര്‍ ബിജെപി അനുഭാവികളാണെന്നും ഇവര്‍ക്കെതിരെ ചങ്ങരംകുളം പൊന്നാനി സ്റ്റേഷനുകളില്‍ സമാന പരാതികളുണ്ടെന്നും പൊലീസ് പറഞ്ഞു.