യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റില്‍; അറസ്റ്റ് ചെയ്തത് പുലര്‍ച്ചെ അതീവ രഹസ്യമായി കന്റോണ്‍മെന്റ് പൊലീസ് പത്തനംതിട്ടയിലെ വീട്ടിലെത്തി; നടപടി സെക്രട്ടറിയേറ്റിന് മുന്നിലെ സമരങ്ങളുടെ പേരിലെന്ന് സൂചന; സംസ്ഥാന നേതാവിനെ സമരത്തിന്റെ പേരില്‍ കുറ്റവാളിയെ പോലെ പിടിക്കുന്നത് ചരിത്രത്തില്‍ ആദ്യം; അറസ്റ്റിന് പിന്നിൽ ഗൂഢാലോചനയെന്ന് ആരോപണം?
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തില്‍ പൊലീസ് അറസ്റ്റില്‍.
സെക്രട്ടറിയേറ്റിന് മുന്നിലെ സമരങ്ങളുടെ പേരിലെ കേസിലാണ് അറസ്റ്റ്. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് അറസ്റ്റ് ചെയ്തത്.
നേരത്തെ ഈ കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് കോടതി ജാമ്യം നല്‍കിയിരുന്നു. പത്തനംതിട്ടയില്‍ എത്തിയാണ് കണ്‍റ്റോണ്‍മെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടിലെത്തിയായിരുന്നു അറസ്റ്റ്. അതിരഹസ്യ നീക്കമാണ് പൊലീസ് നടത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രാഹുലിനെ കോടതിയില്‍ ഹാജരാക്കും. ഇതുവരെ കേട്ടിട്ടില്ലാത്ത തരത്തിലാണ് സമരത്തിന്റെ പേരില്‍ ഒരു യുവജന നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.
യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് അന്വേഷണവും പൊലീസ് നടത്തുന്നുണ്ട്. മ്യൂസിയം പൊലീസാണ് ഈ കേസ് അന്വേഷിക്കുന്നത്. ഈ കേസില്‍ അല്ല അറസ്റ്റ് എന്നാണ് പൊലീസ് പറയുന്നത്. എങ്കിലും നിരവധി ആശയക്കുഴപ്പം രാഹുലിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടുണ്ട്.
സമരങ്ങളുടെ പേരില്‍ നിരവധി കേസുകള്‍ രാഹുലിനെതിരെ നിലവിലുണ്ട്. അവയില്‍ പലതിലും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അടക്കമുള്ളവര്‍ പ്രതികളാണ്. അതുകൊണ്ട് തന്നെ രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തത് എന്തോ ഗൂഢാലോചനയുടെ ഭാഗമാണെന്ന് കോണ്‍ഗ്രസ് സംശയിക്കുന്നു.
പൊലീസോ സര്‍ക്കാരോ കൂടുതല്‍ വിശദീകരണം നല്‍കുന്നുമില്ല. ഏതായാലും അറസ്റ്റ് ചെയ്ത രാഹുലിനെ തിരുവനന്തപുരത്തേക്ക് കൊണ്ടു വരും.