play-sharp-fill
ക്ഷേമ പെൻഷനും മറ്റ് അനുകൂല്യങ്ങളും നല്‍കാൻ സര്‍ക്കാരിന്റെ കൈയില്‍ കാശില്ല ; ഖജനാവില്‍ കാശില്ലാത്തതു കൊണ്ട് പദ്ധതി ചെലവ് അടക്കം വെട്ടിചുരുക്കാനാണ് പരിപാടി ; പക്ഷേ പദ്ധതി വിഹിതം വെട്ടികുറച്ചാലും സിപിഎം നേതാക്കള്‍ക്ക് വേണ്ടിയുള്ള ധൂര്‍ത്ത് തുടരുന്ന അവസ്ഥ ; പിണറായി വിജയന്റെ അതിവിശ്വസ്തനായ പി.കെ.ശശിക്ക് രാജ്യാന്തര ട്രേഡ് ഫെയറില്‍ പങ്കെടുക്കാൻ 3 രാജ്യങ്ങള്‍ സന്ദര്‍ശിക്കാം ; കെടിഡിസിയുടെ ‘ടൂറിസം’ യാത്ര പുതിയ ചർച്ചകൾക്ക് വഴിയൊരുക്കുന്നു

ക്ഷേമ പെൻഷനും മറ്റ് അനുകൂല്യങ്ങളും നല്‍കാൻ സര്‍ക്കാരിന്റെ കൈയില്‍ കാശില്ല ; ഖജനാവില്‍ കാശില്ലാത്തതു കൊണ്ട് പദ്ധതി ചെലവ് അടക്കം വെട്ടിചുരുക്കാനാണ് പരിപാടി ; പക്ഷേ പദ്ധതി വിഹിതം വെട്ടികുറച്ചാലും സിപിഎം നേതാക്കള്‍ക്ക് വേണ്ടിയുള്ള ധൂര്‍ത്ത് തുടരുന്ന അവസ്ഥ ; പിണറായി വിജയന്റെ അതിവിശ്വസ്തനായ പി.കെ.ശശിക്ക് രാജ്യാന്തര ട്രേഡ് ഫെയറില്‍ പങ്കെടുക്കാൻ 3 രാജ്യങ്ങള്‍ സന്ദര്‍ശിക്കാം ; കെടിഡിസിയുടെ ‘ടൂറിസം’ യാത്ര പുതിയ ചർച്ചകൾക്ക് വഴിയൊരുക്കുന്നു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പദ്ധതി വിഹിതം വെട്ടികുറച്ചാലും സിപിഎം നേതാക്കള്‍ക്ക് വേണ്ടിയുള്ള ധൂര്‍ത്ത് തുടരും. ക്ഷേമ പെൻഷനും മറ്റ് അനുകൂല്യങ്ങളും നല്‍കാൻ സര്‍ക്കാരിന്റെ കൈയില്‍ കാശില്ല. പക്ഷേ കേരള ടൂറിസം ഡെവലപ്‌മെന്റ് കോര്‍പറേഷൻ (കെടിഡിസി) ചെയര്‍മാനും സിപിഎം നേതാവുമായ പി.കെ.ശശിക്ക് രാജ്യാന്തര ട്രേഡ് ഫെയറില്‍ പങ്കെടുക്കാൻ 3 രാജ്യങ്ങള്‍ സന്ദര്‍ശിക്കാം.

സ്‌പെയിൻ, ഇറ്റലി, ഫ്രാൻസ് എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്താനാണ് അനുമതി. ജനുവരി 22 മുതല്‍ ഫെബ്രുവരി 11വരെയാണ് സന്ദര്‍ശനം. യാത്രയ്ക്കുള്ള തുക കെടിഡിസിയുടെ ബജറ്റ് വിഹിതത്തില്‍നിന്ന് ചെലവഴിക്കും. ലക്ഷങ്ങളാണ് ഈ യാത്രയ്ക്ക് വേണ്ടി ചെലവാക്കുക. എന്നാല്‍ കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയ്ക്ക് ഗുണകരമാകുന്ന യാത്രയാണ് ഇതെന്ന് ഔദ്യോഗികമായി വിശദീകരിക്കുന്നു. നേരത്തെ ഇത്തരം പരിപാടികളില്‍ ടൂറിസം മന്ത്രിയും പങ്കെടുക്കാറുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ അതുണ്ടാകുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്‌പെയിനിലെ മാഡ്രിഡില്‍ ജനുവരി 24 മുതല്‍ 28 വരെയാണ് ട്രേഡ് ഫെയറും ബിസിനസ് ടു ബിസിനസ് മീറ്റും. സ്‌പെയിനിലെ ബാര്‍സലോണയില്‍ 30നാണ് പരിപാടി. ഇറ്റലിയിലെ മിലാനില്‍ ഫെബ്രുവരി ഒന്നിന്. ഫ്രാൻസിലെ പാരീസില്‍ ഫെബ്രുവരി 6, 7 തീയതികളിലാണ് പരിപാടി. ടൂറിസം വകുപ്പിലെ ഉദ്യോഗസ്ഥരും വിദേശത്തേക്ക് പോകുന്നുണ്ട്. കേരള ടൂറിസത്തിന്റെ സാധ്യതകള്‍ വിദേശികളിലെത്തിക്കാനാണ് യാത്രയെന്ന് അധികൃതര്‍ വ്യക്തമാക്കി. കേരള ടൂറിസം ഉയര്‍ച്ചയിലാണ്. അതുകൊണ്ട് തന്നെ ട്രേഡ് ഫെയര്‍ സാധ്യത കൂട്ടുമെന്നാണ് വിലയിരുത്തല്‍.

പാലക്കാട്ടെ മുഖ്യമന്ത്രി പിണറായി വിജയന്റെ അതിവിശ്വസ്തനാണ് പികെ ശശി. പല വിവാദങ്ങളിലും ശശി പെട്ടിരുന്നു. എന്നാല്‍ നടപടികള്‍ നാമമാത്രമായി. പിണറായിക്കുള്ള താല്‍പ്പര്യമാണ് ഇതിന് കാരണമെന്നതും വ്യക്തമാണ്. അങ്ങനെ ഭരണ നേതൃത്വവുമായി ഏറെ അടുത്തു നില്‍ക്കുന്ന നേതാവാണ് മൂന്ന് രാജ്യങ്ങളിലേക്ക് യാത്ര പോകുന്നത്. ഖജനാവില്‍ കാശില്ലാത്തതു കൊണ്ട് പദ്ധതി ചെലവ് അടക്കം വെട്ടിചുരുക്കാനാണ് പരിപാടി. ഈ സമയത്താണ് നേതാവിന്റെ വിദേശ പര്യടനം. ചെലവ് ചുരുക്കല്‍ നേതാക്കള്‍ക്ക് ബാധകമല്ലെന്ന് വ്യക്തമാക്കുന്ന തീരുമാനം.

പാര്‍ട്ടി ഫണ്ടില്‍ തിരിമറി നടത്തിയതുമായി ബന്ധപ്പെട്ട അന്വേഷണ കമ്മിഷൻ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി കെ ശശിയോട് സി പി എം വിശദീകരണം തേടുമെന്നത് അടക്കം നിരവധി വിവാദങ്ങള്‍ ശശിക്കെതിരെ ഉയര്‍ന്നിട്ടുണ്ട്. ശശിക്കെതിരെ അന്വേഷണ കമ്മിഷൻ ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു.സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പുത്തലത്ത് ദിനേശനാണ് ശശിക്കെതിരായ പരാതികളില്‍ അന്വേഷണം നടത്തിയത്. മണ്ണാര്‍ക്കാട്, ചെര്‍പ്പുളശേരി ഏരിയാ കമ്മിറ്റികളില്‍ നിന്നാണ് കൂടുതലും പരാതി ഉയര്‍ന്നത്.

പാര്‍ട്ടി അറിയാതെ സി പി എം ഭരണത്തിലുള്ള സഹകരണ ബാങ്കുകളില്‍ നിന്ന് വൻതുക പല കാര്യങ്ങള്‍ക്കായി പി കെ ശശി വകമാറ്റി, ഏരിയാ കമ്മിറ്റി ഓഫീസിന്റെ നിര്‍മ്മാണ ഫണ്ടില്‍ കൈകടത്തിയെന്നുമാണ് പരാതി.പി കെ ശശി, വികെ ചന്ദ്രൻ, സി കെ ചാമുണ്ണി എന്നീ നേതാക്കളുമായി ബന്ധപ്പെട്ട് വിഭാഗതീയത സംബന്ധിച്ച വിമര്‍ശനം ഉയരുന്നതിനിടെയാണ് ക്രമക്കേടുകള്‍ സംബന്ധിച്ച പരാതിയും എത്തിയത്. ഇതിലൊന്നും കടുത്ത നടപടികള്‍ ഉണ്ടായില്ല. ഇതിനെല്ലാം കാരണം പിണറായിക്ക് ശശിയിലുള്ള വിശ്വാസ്യതയാണ്.

മുഹമ്മദ് റിയാസാണ് ടൂറിസം മന്ത്രി. ഇത്തവണ റിയാസ് വിദേശ ഫെയറുകളിലേക്ക് പോകുന്നില്ല. അപ്പോള്‍ പിണറായിയുടെ അതിവിശ്വസ്തനായ പികെ ശശിക്ക് യാത്രയെ നയിക്കാനുള്ള നറുക്ക് വീഴുന്നുവെന്നതാണ് വസ്തുത.