‘Dis’Qualified MP’ സാമൂഹിക മാധ്യമ പ്രൊഫൈലുകളില്‍ ബയോ മാറ്റി രാഹുല്‍ ഗാന്ധി; അയോഗ്യത നടപടി ഉയര്‍ത്തിക്കാട്ടി ജനമധ്യത്തിലേക്കിറങ്ങാൻ കോണ്‍ഗ്രസ് നീക്കം
സ്വന്തം ലേഖിക
ന്യൂഡല്‍ഹി: ലോക്സഭയില്‍ നിന്ന് അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെ സാമൂഹിക മാധ്യമ ഔദ്യോഗിക അക്കൗണ്ട് പ്രൊഫൈലില്‍ സ്റ്റാറ്റസ് തിരുത്തി രാഹുല്‍ ഗാന്ധി.
‘ഡിസ് ക്വാളിഫൈഡ് എംപി’ എന്നാണ് രാഹുല്‍ ട്വിറ്റര്‍, ഫെയ്സ്ബുക്ക് പ്രൊഫൈലില്‍ പുതുതായി ചേര്‍ത്തിരിക്കുന്നത്. അയോഗ്യതനടപടി ഉയര്‍ത്തിക്കാട്ടി ജനമധ്യത്തിലേക്കിറങ്ങാനുള്ള കോണ്‍ഗ്രസ് നീക്കത്തിന്റെ ഭാഗമാണ് ഈ മാറ്റമെന്നാണ് സൂചന.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രാഹുലിനെ അയോഗ്യനാക്കിയ നടപടിയില്‍ ഉയര്‍ന്നുവന്ന പ്രതിഷേധം പ്രതിപക്ഷ ഐക്യശബ്ദമാക്കി മാറ്റാന്‍ കോണ്‍ഗ്രസ് സ്ട്രാറ്റജി യോഗം തീരുമാനമെടുത്തിരുന്നു. അയോഗ്യത ഒരു പ്രചാരണ വിഷയമാക്കി മാറ്റിയെടുക്കാന്‍ തന്നെയാണ് രാഹുലിന്റേയും ഒരുക്കം.
പ്രതിഷേധങ്ങളില്‍ നേതാക്കളുടെ ആഹ്വാനം പോലുമില്ലാതെ പിന്തുണ വര്‍ധിക്കുന്നത് കോണ്‍ഗ്രസ് ആത്മവിശ്വാസത്തോടെയാണ് കാണുന്നത്.
ഭാരത് ജോഡോ യാത്രയുടെ രണ്ടാംഘട്ടം വേഗത്തിലാക്കാനും പാര്‍ട്ടിക്കുള്ളില്‍ മുറവിളി ഉയരുന്നുണ്ട്. ഇതിനിടെ അപകീര്‍ത്തി കേസില്‍ രാഹുലിനെ ശിക്ഷിച്ച സൂറത്ത് കോടതി വിധിക്കെതിരെ ധൃതിപിടിച്ച് കോണ്‍ഗ്രസ് അപ്പീലിന് പോയേക്കില്ലെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ടുയര്‍ന്ന അനുകൂല സാഹചര്യങ്ങള്‍ പരമാവധി മുതലെടുക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം ശ്രമിക്കുന്നത്.