“അഹങ്കാരികളായ ബിജെപി സര്‍ക്കാരിനെതിരായ നീതിയുടെ വിജയമാണ് ബാനുവിന്റെ പോരാട്ടം,’സുപ്രീം കോടതി വിധിയോടെ കുറ്റവാളികളുടെ രക്ഷാധികാരി ആരെന്ന് രാഷ്ട്രത്തിന് മനസിലായി”;രാഹുല്‍ ഗാന്ധി.
സ്വന്തം ലേഖിക
ന്യൂഡല്‍ഹി : ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസില്‍ സുപ്രീം കോടതി വിധിയില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
ഇത് നീതിയുടെ വിജയമാണ്. ഇന്നത്തെ സുപ്രീം കോടതി വിധിയോടെ കുറ്റവാളികളുടെ രക്ഷാധികാരി ആരാണെന്ന് രാഷ്ട്രത്തിന് മനസ്സിലായെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരഞ്ഞെടുപ്പ് നേട്ടങ്ങള്‍ക്കായി ‘നീതിയെ കൊല്ലുന്ന’ പ്രവണത ജനാധിപത്യ സംവിധാനത്തിന് അപകടകരമാണ്. ‘കുറ്റവാളികളുടെ രക്ഷാധികാരി’ ആരെന്ന് സുപ്രീം കോടതി വിധിയോടെ വീണ്ടും രാജ്യത്തിന് മനസിലായി. ബില്‍ക്കിസ് ബാനുവിന്റെ അശ്രാന്തമായ പോരാട്ടം അഹങ്കാരികളായ ബിജെപി സര്‍ക്കാരിനെതിരായ നീതിയുടെ വിജയത്തിന്റെ പ്രതീകമാണെന്നും രാഹുല്‍ എക്സില്‍ കുറിച്ചു.
ഒടുവില്‍ നീതി വിജയിച്ചുവെന്നായിരുന്നു പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം. ‘ഈ ഉത്തരവോടെ ഭാരതീയ ജനതാ പാര്‍ട്ടിയുടെ സ്ത്രീവിരുദ്ധ നയങ്ങള്‍ക്കുള്ള മൂടുപടം നീങ്ങി. ഇതോടെ നീതിന്യായ വ്യവസ്ഥയിലുള്ള പൊതുജന വിശ്വാസം കൂടുതല്‍ ദൃഢമാകും. ബില്‍ക്കിസ് ബാനോയുടെ പോരാട്ടം ധീരമായി തുടരുന്നതിന് അഭിനന്ദനങ്ങള്‍’- പ്രിയങ്ക ട്വീറ്റ് ചെയ്തു.