എന്‍റെ ഈ വാക്കുകൾ നിങ്ങൾ കുറിച്ചുവെച്ചോളൂ… കേന്ദ്ര സർക്കാറിന് ഈ കാർഷിക നിയമങ്ങൾ പിൻവലിക്കേണ്ടി വരും; രാഹുൽ അന്ന് പറഞ്ഞത് യാഥാർത്ഥ്യമായി

എന്‍റെ ഈ വാക്കുകൾ നിങ്ങൾ കുറിച്ചുവെച്ചോളൂ… കേന്ദ്ര സർക്കാറിന് ഈ കാർഷിക നിയമങ്ങൾ പിൻവലിക്കേണ്ടി വരും; രാഹുൽ അന്ന് പറഞ്ഞത് യാഥാർത്ഥ്യമായി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന് മോദി സർക്കാർ പ്രഖ്യാപിച്ചിരിക്കെ കഴിഞ്ഞ ജനുവരി 14ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ പ്രസ്താവനയാണ് രാജ്യത്ത് ചർച്ചയാകുന്നത്. കേന്ദ്ര സർക്കാറിന് കർഷക ദ്രോഹനിയമങ്ങൾ പിൻവലിക്കേണ്ടി വരുമെന്ന് മാധ്യമങ്ങളോട് രാഹുൽ അന്ന് പ്രതികരിച്ചത്.

‘കർഷകർ നടത്തുന്ന സമരത്തിൽ അഭിമാനമുണ്ട്. കർഷകരെ പിന്തുണക്കുന്നു. കർഷകർക്കൊപ്പമാണ് താൻ നിലകൊള്ളുന്നത്. ഈ വിഷയം ഉയർത്തി കൊണ്ടു വരും. എന്‍റെ ഈ വാക്കുകൾ നിങ്ങൾ കുറിച്ചുവെച്ചോളൂ… കേന്ദ്ര സർക്കാറിന് ഈ കാർഷിക നിയമങ്ങൾ പിൻവലിക്കേണ്ടി വരും… ഞാൻ വീണ്ടും ഓർമിപ്പിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിളവെടുപ്പ് ഉത്സവമായ പൊങ്കലിനോട് അനുബന്ധിച്ച് നടത്തുന്ന ജെല്ലിക്കെട്ട് കാണാന്‍ മധുരയിലെത്തിയപ്പോഴാണ് കർഷക സമരത്തിന് നൽകുന്ന പിന്തുണ രാഹുൽ ആവർത്തിച്ചത്. കർഷകരുടെ നിലപാട് ഏറെ അഭിമാനം നൽകുന്നതാണെന്നും അവർക്കൊപ്പം ഉണ്ടാകുമെന്നും രാഹുൽ അന്ന് വ്യക്തമാക്കിയിരുന്നു. മോദി സര്‍ക്കാറിന്‍റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷക സമരത്തിന് പ്രതീകാത്മക പിന്തുണ നൽകാനാണ് രാഹുൽ ജെല്ലിക്കെട്ട് കാണാൻ എത്തിയത്.