flash
രാഹുൽ ഗാന്ധിക്ക് കോട്ടയത്ത് ഉജ്ജ്വല വരവേൽപ്പ് : ഒരോരുത്തരുടെയും അക്കൗണ്ടിൽ 6000 രൂപ ഉറപ്പുവരുത്തും ; നിങ്ങൾ നിങ്ങളുടെ പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കാനാണ് ഞങ്ങൾ പറയുന്നതെന്ന് രാഹുൽ ഗാന്ധി

രാഹുൽ ഗാന്ധിക്ക് കോട്ടയത്ത് ഉജ്ജ്വല വരവേൽപ്പ് : ഒരോരുത്തരുടെയും അക്കൗണ്ടിൽ 6000 രൂപ ഉറപ്പുവരുത്തും ; നിങ്ങൾ നിങ്ങളുടെ പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കാനാണ് ഞങ്ങൾ പറയുന്നതെന്ന് രാഹുൽ ഗാന്ധി

തേർഡ് ഐ ബ്യൂറോ

കോട്ടയം : നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തെരഞ്ഞെടപ്പ് പ്രചരണത്തിനായി കോട്ടയത്ത് എത്തിയ കോൺഗ്രസ് നേതാവ് രാബുൽ ഗാന്ധിക്ക് കോട്ടയത്ത് ഉജ്ജ്വല വരവേൽപ്പ് . ഇന്നത്തെ കുഞ്ഞുങ്ങളുടെ ഭാവിയെക്കുറിച്ച് ആശങ്കപ്പെടുന്നുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. പരുത്തുംപാറയിലെ പൊതുപരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു.

കൊച്ചു കുട്ടികളുടെ ഉൾപ്പെടെയുള്ള അവസ്ഥ ആശങ്കാജനകമാണ് .സർക്കാരിന്റെ ബാധ്യതയാണ് കുരുന്നു തലമുറകളുടെ ഭാവി സുരക്ഷിതമാക്കുക എന്നത്. എന്നാൽ ഇന്ന് കേരളത്തിൽ അത് നടക്കുന്നില്ല
ആർ എസ് എസിന്റെ പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കാനാണ് അവർ പറയുന്നത്. നിങ്ങൾ നിങ്ങളുടെ പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കൂ എന്നാണ് ഞങ്ങൾ പറയുന്നതെന്നും രാഹുൽ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പി എസ് സി സമരക്കാരോട് മുഖ്യമന്ത്രിയോ മന്ത്രിമാരോ ചർച്ചയ്ക്ക് തയ്യാറായില്ല.പാവപ്പെട്ടവന്റെ കൈയിൽ പണം എത്തിച്ചില്ലെങ്കിൽ സാമ്പത്തീക രംഗം മെച്ചപ്പെടില്ല. അനാവശ്യമായി നോട്ട് നിരോധിച്ചതും ജി എസ് ടി യും സാമ്പത്തീക നില തകർത്തു. ആളുകളിലേക്ക് പണം എത്തിക്കാൻ കോൺഗ്രസ് ആവശ്യപ്പെട്ടതാണ്. സാമ്പത്തീക രംഗം പുനർജീവിപ്പിക്കണം, ഇല്ലെങ്കിൽ തൊഴിൽ ഉണ്ടാകില്ലെന്നും രാഹുൽ ഗാന്ധി ഓർമ്മപ്പെടുത്തി.

കോൺഗ്രസ് ആദ്യം ചെയ്യുക ന്യായ് പദ്ധതി നടപ്പാക്കുകയാണ് ചെയ്യുക. 6000 രൂപ ഓരോരുത്തരുടെയും അക്കൗണ്ടിൽ ഉറപ്പു വരുത്തും. 72000 വാർഷിക വരുമാനം ഉറപ്പുവരുത്തുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.