‘കോൺഗ്രസ് കട പൂട്ടുന്നതാണ് നല്ലത് ; ഒന്നര ദശാബ്ദക്കാലം ഡൽഹി ഭരിച്ചവർ വട്ടപൂജ്യമായി’ ; രാഹുലിനും ചിദംബരത്തിനുമെതിരെ പൊട്ടിത്തെറിച്ച് ശർമിഷ്ഠ മുഖർജി

‘കോൺഗ്രസ് കട പൂട്ടുന്നതാണ് നല്ലത് ; ഒന്നര ദശാബ്ദക്കാലം ഡൽഹി ഭരിച്ചവർ വട്ടപൂജ്യമായി’ ; രാഹുലിനും ചിദംബരത്തിനുമെതിരെ പൊട്ടിത്തെറിച്ച് ശർമിഷ്ഠ മുഖർജി

Spread the love

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കോൺഗ്രസ് ബിജെപിയെ തോൽപിക്കുന്ന പണി ആംആദ്മി പാർട്ടിക്ക് കൈമാറിയിരിക്കുകാണെന്ന് മഹിളാ കോൺഗ്രസ് നേതാവും മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ മകളുമായ ശർമ്മിഷ്ഠ മുഖർജി പറഞ്ഞു. ആംആദ്മി പാർട്ടിയുടെ വിജയത്തിൽ കോൺഗ്രസ് നേതാക്കൾ ആഹ്ളാദിക്കുന്നതിനെ രൂക്ഷമായ ഭാഷയിലാണ് മഹിളാ കോൺഗ്രസ് നേതാവായ ശർമ്മിഷ്ഠ മുഖർജി വിമർശിച്ചത്. രാഹുലിന്റെയും ചിദംബരത്തിന്റെയും അഭിനന്ദന പോസ്റ്റുകൾ കണ്ടിട്ടാണ് ശർമിഷ്ഠ പൊട്ടിത്തെറിച്ചത്.

ഡൽഹി തെരഞ്ഞെടുപ്പിൽ ആംആദ്മി വൻ വിജയം നേടിയ അധികാരത്തിൽ എത്തിയപ്പോൾ ബിജെപി എട്ടു സീറ്റുകളുമായി പ്രതിപക്ഷ സ്ഥാനത്തേക്കെങ്കിലും വന്നു,എന്നാൽ കോൺഗ്രസിന് ഒരു സീറ്റിൽ പോലും ജയിക്കാനായില്ല. ഒന്നര ദശാബ്ദക്കാലം ഡൽഹി ഭരിച്ചവർ വട്ടപൂജ്യമായി മാറിയെന്നും അവർ പറഞ്ഞു. വോട്ടു ഷെയറിൽ വൻ ഇടിവ് വന്ന് അഞ്ചു ശതമാനത്തിലേക്ക് ചുരുങ്ങുകയും ചെയ്തു. എന്നിട്ടും ആം ആദ്മിയെ പുകഴ്ത്തി ട്വീറ്റ് ചെയ്ത നേതാക്കൾ സ്വന്തം പാർട്ടിയുടെ പതനം പരിശോധിക്കാത്തതിലാണ് ശർമിഷ്ഠക്ക് ദേഷ്യം ഉണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോൺഗ്രസിന്റെ തോൽവിയിൽ വിഷമിക്കുകയും അതിന്റെ കാരണങ്ങൾ വിശകലനം ചെയ്ത് ആശങ്കകൾ പരിഹരിക്കുന്നതിനും പകരം ഈ രീതിയിലാണ് പെരുമാറ്റമെങ്കിൽ കോൺഗ്രസിന്റെ കട പൂട്ടുന്നതാണ് നല്ലതെന്നും അവർ കൂട്ടിച്ചേർത്തു.

ഡൽഹി തെരഞ്ഞെടുപ്പിൽ ആദ്യം മുതലേ തോറ്റെന്ന രീതിയിലായിരുന്നു കോൺഗ്രസിന്റെ പ്രകടനം. 66 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസിന് 63 സീറ്റുകളിലും കെട്ടിവെച്ച കാശുപോലും കിട്ടിയില്ല. ഗാന്ധി നഗർ, ബാഡ്ലി, കസ്തൂർബാ നഗർ എന്നിവിടങ്ങളിൽ കോൺഗ്രസ് സ്ഥാനാർഥികൾക്കു മാത്രമാണ് കെട്ടിവച്ച പണം തിരിച്ചുപിടിക്കാനുള്ള വോട്ട് ലഭിച്ചത്.

കോൺഗ്രസിന് 4.36% വോട്ടുകൾമാത്രമാണ് ലഭിച്ചത്. ഇന്നലെ വോട്ടെണ്ണൽ ആദ്യ റൗണ്ട് ആരംഭിച്ച് മുക്കാൽ മണിക്കൂർ തികയും മുൻപേ വികാസ്പുരി മണ്ഡലത്തിൽ മൽസരിച്ച കോൺഗ്രസ് സ്ഥാനാർത്ഥി മുകേഷ് ശർമ്മ പരാജയം സമ്മതിച്ചു ട്വീറ്റ് ചെയ്തതും ഇവരെ ചൊടിപ്പിച്ചു.’വോട്ടർമാർക്ക് നന്ദി. പരാജയം അംഗീകരിക്കുന്നു’എന്നായിരുന്നു. ആ ട്വീറ്റ് . 2013-ൽ, ഡൽഹിയിൽ കോൺഗ്രസിന്റെ മുഖമായ ഷീലാ ദീക്ഷിതിനെ വെല്ലുവിളിച്ചു തോൽപിച്ചു കൊണ്ടായിരുന്നു അരവിന്ദ് കെജ്രിവാൾ ഒന്നരപ്പതിറ്റാണ്ട് നീണ്ട കോൺഗ്രസ് ഭരണത്തിന് അന്ത്യംകുറിച്ചത്.