play-sharp-fill
അമ്മയെ മര്‍ദ്ദിച്ച്‌ ആട്ടി പുറത്താക്കി രഹ്ന ഫാത്തിമ; മാനസികമായും ശാരീരികമായും നിരന്തരം പീഡിപ്പിച്ചു; തന്റെ കൈയില്‍ നിന്ന്  ഒരു ലക്ഷം രൂപ അടിച്ചു മാറ്റി; ആക്റ്റിവിസ്റ്റ് രഹ്ന ഫാത്തിമയ്ക്കെതിരെ പരാതിയുമായി അമ്മ പ്യാരി….

അമ്മയെ മര്‍ദ്ദിച്ച്‌ ആട്ടി പുറത്താക്കി രഹ്ന ഫാത്തിമ; മാനസികമായും ശാരീരികമായും നിരന്തരം പീഡിപ്പിച്ചു; തന്റെ കൈയില്‍ നിന്ന് ഒരു ലക്ഷം രൂപ അടിച്ചു മാറ്റി; ആക്റ്റിവിസ്റ്റ് രഹ്ന ഫാത്തിമയ്ക്കെതിരെ പരാതിയുമായി അമ്മ പ്യാരി….

സ്വന്തം ലേഖിക

കൊച്ചി: ആക്റ്റിവിസ്റ്റ് രഹ്ന ഫാത്തിമയ്ക്കെതിരെ പരാതിയുമായി അമ്മ പ്യാരി.

മകൾ തന്നെ മര്‍ദ്ദിച്ച്‌ ആട്ടി പുറത്താക്കിയെന്നും
തന്റെ ജീവന് ഭീഷണിയുണ്ടെന്നും ആരോപിച്ച്‌ അമ്മ പ്യാരി ആലപ്പുഴ നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ പരാതി നൽകി. രഹ്ന താമസിക്കുന്ന എറണാകുളത്തെ ഫ്‌ളാറ്റിന് അഡ്വാന്‍സ് കൊടുക്കാന്‍ വേണ്ടി ഒരു ലക്ഷം രൂപ വാങ്ങിയിട്ട് തിരികെ കൊടുത്തില്ലെന്നും പരാതിയിൽ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

താന്‍ അവര്‍ക്കൊപ്പം ഫ്‌ളാറ്റില്‍ താമസിച്ചിരുന്നപ്പോള്‍, തന്റെ വിധവാ പെന്‍ഷനായ 10,000 രൂപ വാങ്ങിയെടുത്തിരുന്നു. പ്യാരിയുടെ ഭര്‍ത്താവിന് ബിഎസ്‌എന്‍എല്ലിലായിരുന്നു ജോലി. ഈ ജോലിയാണ് പിന്നീട് രഹ്നയ്ക്ക് കിട്ടിയത്. ഈ ജോലി ശബരിമല ഭക്തരുടെ വികാരണത്തെ വ്രണപ്പെടുത്തും വിധമുള്ള വിവാദ ചിത്രത്തിന്റെ പേരില്‍ രഹ്നയ്ക്ക് നഷ്ടമായിരുന്നു.

പരാതിയില്‍ പറയുന്നത് ഇങ്ങനെ

രഹ്ന ഫാത്തിമ തന്റെ ഏക മകളാണെന്നും, താന്‍ മകളൊടൊപ്പം എറണാകുളത്തെ അവരുടെ ഫ്‌ളാറ്റിലാണ് താമസിച്ചിരുന്നതെന്നും പ്യാരി പരാതിയില്‍ പറയുന്നു. രഹ്നയും മരുമകനും( രഹ്നയുടെ മുന്‍ഭര്‍ത്താവ് മനോജ് കെ ശ്രീധര്‍) ചേര്‍ന്ന് തന്നെ മാനസികമായി ശാരീരികമായും നിരന്തരം പീഡിപ്പിച്ചിരുന്നതായാണ് പ്യാരിയുടെ ആരോപണം. വിവാദങ്ങള്‍ക്ക് പിന്നാലെ രഹ്നയും മനോജും പിന്നീട് വേര്‍പിരിഞ്ഞു.

തന്റെ ജീവന് തന്നെ ഭീഷണിയായ സാഹചര്യത്തില്‍ താന്‍ രഹ്നയുടെ ഫ്‌ളാറ്റില്‍ നിന്ന് ഇറങ്ങി പോരുകയും, ബന്ധുവീടുകളില്‍ മാറി മാറി താമസം ആരംഭിക്കുകയും ചെയ്തു. രണ്ടുമാസമായി മുഹമ്മദ് ഖാന്‍ എന്ന ബന്ധുവിന് ഒപ്പമാണ് താമസം. ഈ സാഹചര്യത്തില്‍, രഹ്ന മുഹമ്മദ് ഖാനെയും വീട്ടുകാരെയും വിളിച്ച്‌ ഭീഷണിപ്പെടുത്തുകയാണ്. പ്യാരിയെ ഒപ്പം താമസിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടാണ് ഭീഷണി. ഇതുമൂലം ബന്ധുവീട്ടുകാര്‍ കടുത്ത ആശങ്കയിലാണ്.

താനിനി മകളൊടൊപ്പം താമസിക്കാന്‍ പോകുന്നില്ലെന്നും താന്‍ ഇപ്പോള്‍ താമസിക്കുന്ന വീട്ടുകാരെ ഒരു കാരണവശാലും ശല്യപ്പെടുത്തരുതെന്നും രഹ്ന ഫാത്തിമയെ താക്കീത് ചെയ്യണമെന്നാണ് അമ്മ പ്യാരിയുടെ പരാതിയിലെ ആവശ്യം. ഇതുകൂടാതെ തന്റെ മകളുടെ ഫ്‌ളാറ്റില്‍ നിന്ന് തന്റെ സാധനങ്ങള്‍ മാറ്റുവാന്‍ സൗകര്യം ചെയ്തുതരണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.

രഹ്ന ഫാത്തിമയും മനോജ് കെ ശ്രീധറും ആലപ്പുഴ നോര്‍ത്ത് സ്‌റ്റേഷനില്‍ പരാതി തീര്‍പ്പാക്കാന്‍ എത്തിയിരുന്നു. താന്‍ പ്യാരിയെ മര്‍ദ്ദിച്ചിരുന്നെന്ന ആരോപണം മനോജ് നിഷേധിച്ചു. അമ്മ പ്യാരിയെ ഒരു കാരണവശാലും ഇനി ഭീഷണിപ്പെടുത്തുകയോ മര്‍ദ്ദിക്കുകയോ, അവരുടെ ബന്ധുവീട്ടുകാരെ ഭീഷണിപ്പെടുത്തുകയോ പാടില്ലെന്ന് പൊലീസ് രഹ്നയ്ക്കും മനോജിനും താക്കീത് നല്‍കി. ഭീഷണി ആവര്‍ത്തിച്ചാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മുന്‍പ് പ്രായപൂര്‍ത്തിയാകാത്ത മകനെ തന്റെ അര്‍ധ നഗ്‌ന ശരീരത്തില്‍ ചിത്രം വരയ്ക്കാന്‍ അനുവദിക്കുകയും അതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിനും രഹ്നയ്‌ക്കെതിരെ കേസ് എടുത്തിരുന്നു. സുപ്രീം കോടതിയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ രഹ്ന ഫാത്തിമ എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്.

പോക്‌സോ, ഐടി നിയമങ്ങള്‍ പ്രകാരമാണു രഹ്ന ഫാത്തിമയ്ക്ക് എതിരെ കേസെടുത്തത്. വീഡിയോ യുട്യൂബില്‍ പോസ്റ്റ് ചെയ്തതോടെ സംസ്ഥാന സൈബര്‍ ഡോം റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ എറണാകുളം സൗത്ത് പൊലീസ് കേസെടുക്കുകയായിരുന്നു. വീഡിയോയ്‌ക്കെതിരെ ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി എ.വി.അരുണ്‍പ്രകാശും പത്തനംതിട്ട കോടതിയില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് കൊച്ചി പനമ്ബള്ളിനഗറില്‍ രഹ്നയുടെ വീട്ടില്‍ പൊലീസ് പരിശോധന നടത്തി മൊബൈല്‍ ഫോണും ലാപ്‌ടോപ്പും പിടിച്ചെടുത്തിരുന്നു.

പൊലീസ് ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തതോടെ രഹ്ന ഒളിവില്‍ പോകുകയും ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുകയും ചെയ്തു. ഐടി ആക്‌ട് പ്രകാരവും ബാലനീതി നിയമപ്രകാരവും കേസ് നിലനില്‍ക്കുമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഹൈക്കോടതി രഹനയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതോടെ പ്രമുഖ അഭിഭാഷകന്‍ ഗോപാല്‍ ശങ്കരനാരായണന്‍ വഴി സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കിയെങ്കിലും പരമോന്നത കോടതിയും അപേക്ഷ തള്ളി. ‘നിങ്ങള്‍ എന്തിനാണ് ഇതെല്ലാം ചെയ്തത്? നിങ്ങളൊരു ആക്ടിവിസ്റ്റായിരിക്കാം. പക്ഷേ ഇതെല്ലാം എന്ത് അസംബന്ധമാണ്? നിങ്ങള്‍ അശ്ലീലത പരത്തുകയാണ്. തെറ്റായ സന്ദേശമാണിത് സമൂഹത്തിനു നല്‍കുക. ഈ പ്രവൃത്തിയില്‍ പങ്കെടുപ്പിച്ചതിലൂടെ, വളര്‍ന്നുവരുന്ന കുട്ടികള്‍ക്ക് എന്തു സന്ദേശമാണു കിട്ടുന്നത്?’ എന്നു ചോദിച്ചുകൊണ്ടായിരുന്നു ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ച് കേസ് തള്ളിയത്.

അതേസമയം കേസില്‍ ചൈല്‍ഡ് പോണോഗ്രഫി ആരോപിക്കുന്നതു വിചിത്രമാണെന്നായിരുന്നു അഭിഭാഷകന്റെ വാദം. പുരുഷന്‍ അര്‍ധനഗ്‌നനായി നില്‍ക്കുമ്ബോള്‍ കുഴപ്പമില്ല, സ്ത്രീ അങ്ങനെ ചെയ്താല്‍ പ്രശ്‌നമാകുന്നു. ജീവിതം, സ്വാതന്ത്ര്യം, അന്തസ്സ് എന്നിവയ്‌ക്കെതിരായ കേസാണിത്. സ്ത്രീ നഗ്‌നത എന്തുകൊണ്ടാണ് അശ്ലീലമാകുന്നത്? അമ്മയുടെ ദേഹത്തു കുട്ടികള്‍ ചിത്രം വരയ്ക്കുന്നതു ബാല പീഡനവും ലൈംഗികതയും ആകുന്നതെങ്ങനെയെന്നും രഹ്ന ഹര്‍ജിയില്‍ ചോദ്യം ഉയര്‍ത്തി.