പുതുപ്പള്ളി പഞ്ചായത്തിലെ അഞ്ചാം വാർഡിൽ സഹായവുമായി ഡിവൈഎഫ്.ഐ
സ്വന്തം ലേഖകൻ
പുതുപ്പള്ളി: ഗ്രാമപഞ്ചായത്തിലെ 5 ആം വാർഡിൽ കോവിഡ് കാലത്ത് ദുരിതം അനുഭവിക്കുന്ന 250 കുടുംബങ്ങൾക്ക് ഡി.വൈ.എഫ്.ഐ മണ്ണാത്തിമറ്റം യൂണിറ്റിന്റെ നേതൃത്വത്തിൽ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു.
കിറ്റ് വിതരണ ഉദ്ഘാടനം സി.പി.എം പുതുപ്പള്ളി ഏരിയ കമ്മിറ്റി സെക്രട്ടറി സഖാവ് സുബാഷ് പി വർഗീസ് നിർവഹിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം സഖാവ് ജെയ്ക് സി തോമസ്, സി.പി.എം പുതുപ്പള്ളി ലോക്കൽ കമ്മിറ്റി സെക്രട്ടറി സജേഷ് തങ്കപ്പൻ, ഡി.വൈ.എഫ്.ഐ പുതുപ്പള്ളി മേഖല സെക്രട്ടറി നിധിൻ ചന്ദ്രൻ, മേഖല പ്രസിഡന്റ് സ.ജിനു ജോൺ എന്നിവർ പങ്കെടുത്തു.
ഡി.വൈ.എഫ്.ഐ പുതുപ്പള്ളി മേഖല കമ്മറ്റി അംഗങ്ങളായ സച്ചിൻ , അക്കു യൂണിറ്റ് സെക്രട്ടറി ജോബ് ജോസ്, പ്രസിഡന്റ് ആദർശും മറ്റ് യൂണിറ്റ് കമ്മിറ്റി അംഗങ്ങളും പങ്കാളികളായി.
Third Eye News Live
0