10 വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി കോടതിയിൽ നിന്നും ഇറങ്ങി ഓടി രക്ഷപ്പെടാൻ ശ്രമം; പിന്നാലെയോടി പിടികൂടി പൊലീസ്; ഒടുവിൽ തലയിലായത് പുതിയ ഒരു കേസുകൂടി 

10 വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി കോടതിയിൽ നിന്നും ഇറങ്ങി ഓടി രക്ഷപ്പെടാൻ ശ്രമം; പിന്നാലെയോടി പിടികൂടി പൊലീസ്; ഒടുവിൽ തലയിലായത് പുതിയ ഒരു കേസുകൂടി 

സ്വന്തം ലേഖകൻ 

തിരുവനന്തപുരം: വർക്കലയിൽ 10 വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി കോടതിയിൽ നിന്നും ഇറങ്ങി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. സബ് ജയിലിൽ നിന്നും വർക്കല കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോഴായിരുന്നു വിചാരണ തടവുകാരനായ അജിത്ത് ഇറങ്ങി ഓടിയത്. പിന്നാലെ ഓടിയ പൊലീസ്, ഒരു കിലോമീറ്ററോളം പിന്തുടര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

പത്തു വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ചതിന് അയിരൂർ പോലീസ് 2020ൽ രജിസ്റ്റർ ചെയ്ത പോക്സോ കേസ് പ്രതിയാണ് അയിരൂർ സ്വദേശി അജിത്ത്. വിചാരണ തടവുകാരനായ പ്രതിയെ ആറ്റിങ്ങൽ സബ് ജയിലിൽ നിന്നും വർക്കല കോടതിയിൽ എത്തിച്ചതായിരുന്നു. കോടതിക്കകത്തു നിർത്തിയിരുന്ന പ്രതി വരാന്തയിലേക്ക് നടക്കുകയും അവിടെ നിന്നും പോലീസിനെ വെട്ടിച്ച് ഇറങ്ങി ഓടുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അജിത് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നത് കണ്ട പൊലീസ് പിന്നാലെ ഓടി. വർക്കല സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ഒരു കിലോമീറ്ററോളം പിന്നാലെ ഓടി റോഡിൽ വച്ചാണ് ഇയാളെ കീഴ്പെടുത്തിയത്. കോടതിയിൽ നിന്നും ഇറങ്ങി ഓടി രക്ഷപ്പെടാൻ ശ്രമിച്ചതിന് അജിത്തിനെതിരെ വർക്കല പോലീസ് പുതിയൊരു കേസ് കൂടി കേസ് രജിസ്റ്റർ ചെയ്തു. പ്രതിയുടെ അറസ്റ്റും രേഖപ്പെടുത്തി. വൈദ്യപരിശോധനക്കുശേഷം ഇയാളെ വർക്കല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.