play-sharp-fill
കൈവിട്ട കളി എറിഞ്ഞിട്ട് പഞ്ചാബ്..! ഗെയിലാട്ടം പ്രതീക്ഷിച്ചപ്പോൾ പകർന്നാടിയത് പഞ്ചാബ് ബൗളർമാർ; തുടർച്ചയായ നാലാം ജയവുമായി പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമായി പഞ്ചാബ്

കൈവിട്ട കളി എറിഞ്ഞിട്ട് പഞ്ചാബ്..! ഗെയിലാട്ടം പ്രതീക്ഷിച്ചപ്പോൾ പകർന്നാടിയത് പഞ്ചാബ് ബൗളർമാർ; തുടർച്ചയായ നാലാം ജയവുമായി പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമായി പഞ്ചാബ്

തേർഡ് ഐ സ്‌പോട്‌സ്

ദുബായ്: തങ്ങളെ എറിഞ്ഞിട്ട് ഹൈദരാബാദ് കളി കൈവെള്ളയിലാക്കുമെന്നു പ്രതീക്ഷിച്ചിടത്ത്, തിരിച്ചടിച്ച് തുടർച്ചയായ നാലാം വിജയം സ്വന്തമാക്കി പഞ്ചാബ്..! തകർന്നടിഞ്ഞ ചാരത്തിൽ നിന്നും മിന്നും വേഗത്തിൽ വിജയം സ്വന്തമാക്കി, പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്ത് എത്തിയ പഞ്ചാബ് പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കി.

ജയിക്കാൻ 127 റൺസ് വേണമായിരുന്ന സൺറൈസേഴ്സ് ഹൈദരാബാദ് 114 റൺസിന് ഓൾ ഔട്ടായി. അനായാസ വിജയത്തിലേക്ക് നീങ്ങുകയായിരുന്ന സൺറൈസേഴ്സ് പഞ്ചാബ് ബൗളർമാർക്ക് മുന്നിൽ തകർന്നടിയുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെ തുടർച്ചായ നാലുമത്സരങ്ങൾ വിജയിച്ച് പഞ്ചാബ് പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കി. എന്നാൽ സൺറൈസേഴ്സിന്റെ പ്ലേ ഓഫ് സാധ്യതകൾ മങ്ങി. മൂന്നുവിക്കറ്റുകൾ വീഴ്ത്തി മികച്ച ബൗളിങ് പ്രകടനം കാഴ്ചവെച്ച അർഷ്ദീപും ക്രിസ് ജോർദനുമാണ് സൺറൈസേഴ്സിനെ തകർത്തത്. ഷമി, എം.അശ്വിൻ, രവി ബിഷ്ണോയി എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

മികച്ച തുടക്കം ലഭിച്ചിട്ടും സൺറൈസേഴ്സിന്റെ മറ്റ് ബാറ്റ്സ്മാൻമാർക്ക് ആ അവസരം പ്രയോജനപ്പെടുത്താനായില്ല. 35 റൺസെടുത്ത നായകൻ ഡേവിഡ് വാർണറാണ് ടീമിന്റെ ടോപ് സ്‌കോറർ. നേരത്തെ പഞ്ചാബ് നിശ്ചിത ഓവറിൽ എഴ് വിക്കറ്റ് നഷ്ടത്തിൽ 126 റൺസാണ് നേടിയത്. 32 റൺസെടുത്ത നിക്കോളാസ് പൂരൻ മാത്രമാണ് പഞ്ചാബ് നിരയിൽ അൽപമെങ്കിലും പിടിച്ചുനിന്നത്. സൺറൈസേഴ്സിനായി റാഷിദ് ഖാനും സന്ദീപ് ശർമയും ജേസൺ ഹോൾഡറും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.