കൊവിഡ് ഭീതിയിൽ വീണ്ടും പൊലീസ് ക്യാമ്പ്: തലസ്ഥാനത്ത് പേരൂർക്കടയിലെ എസ്.എ.പി ക്യാമ്പിൽ 28 പൊലീസുകാർക്ക് കൂടി കൊവിഡ്; രോഗം സ്ഥിരീകരിച്ചത് പുതുതായി പരിശീലനം കഴിഞ്ഞെത്തിയവർക്ക്

കൊവിഡ് ഭീതിയിൽ വീണ്ടും പൊലീസ് ക്യാമ്പ്: തലസ്ഥാനത്ത് പേരൂർക്കടയിലെ എസ്.എ.പി ക്യാമ്പിൽ 28 പൊലീസുകാർക്ക് കൂടി കൊവിഡ്; രോഗം സ്ഥിരീകരിച്ചത് പുതുതായി പരിശീലനം കഴിഞ്ഞെത്തിയവർക്ക്

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സേനയെ കൊവിഡ് ഭീതി വിട്ടൊഴിയുന്നില്ല. പൊലീസിൽ കൂടുതൽ സേനാംഗങ്ങൾക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെയാണ് ഇപ്പോൾ പൊലീസ് ഉദ്യോഗസ്ഥർക്കിടയിൽ ആശങ്ക വർദ്ധിക്കുന്നത്.

പേരൂർക്കട എസ്.എ.പി ക്യാമ്പിലെ പൊലീസുകാർക്ക് ഇടയിൽ രോഗം വ്യാപിക്കുന്നതാണ് ഇപ്പോൾ ആശങ്കയ്ക്ക് ഇടയാക്കുന്നത് മൂന്ന് ദിവസത്തിനിടെ 28 പേർക്കാണ് സ്ഥിരീകരിച്ചത്. ശനിയാഴ്ച മാത്രം 15 പേർക്കാണ് രോഗം ബാധിച്ചത്. പുതുതായി പരിശീലനം കഴിഞ്ഞെത്തിയ പൊലീസുകാർക്ക് ഇടയിലാണ് രോഗബാധ വ്യാപകമായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മലപ്പുറം എംഎസ്പി ആസ്ഥാനം, മേൽമുറി, ക്ലാരി എന്നിവിടങ്ങളിൽ നിന്ന് 424 പൊലീസുകാരാണ് ഒരാഴ്ച മുമ്പ് പരിശീലനം പൂർത്തിയാക്കി ക്യാമ്പിൽ എത്തിയത്. ഇവരിൽ ഒരാൾക്കാണ് ആദ്യം രോഗം ബാധിച്ചത്. തുടർന്ന് 28 പേർക്ക് രോഗബാധ ഉണ്ടാവുകയായിരുന്നു.

രോഗമുള്ളവരുമായി പ്രാഥമിക സമ്പർക്കത്തിൽ ഏർപ്പെട്ട പൊലീസുകാരെ പോലും ആദ്യഘട്ടത്തിൽ നിരീക്ഷണത്തിൽ ആക്കാത്തതാണ് രോഗബാധ കൂടാൻ കാരണമെന്നാണ് ആക്ഷേപം. സാധാരണ പൊലീസുകാർക്ക് ക്യാമ്പിൽ അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലെന്നാണ് ആക്ഷേപം. ഇതിൽ ടോയ് ലറ്റ് സംവിധാനം ഇല്ലാത്തതാണ് കോവിഡ് കാലത്ത് ഏറെ ആശങ്കയുണ്ടാക്കുന്നത്.

നിലവിൽ 700-ൽ അധികം പൊലീസുകാരാണ് ക്യാമ്പിലുള്ളത്. പൊലീസുകാരുടെ പ്രതിഷേധം ശക്തമായതോടെ നിലവിൽ രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ട 70 പേരെ വീടുകളിലെ നിരീക്ഷണത്തിലേക്ക് മാറ്റി.