പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് രാജിവച്ചു; ഗവര്‍ണര്‍ക്ക് രാജിക്കത്ത് സമര്‍പ്പിച്ചു

പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് രാജിവച്ചു; ഗവര്‍ണര്‍ക്ക് രാജിക്കത്ത് സമര്‍പ്പിച്ചു

സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് രാജി വച്ചു. ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറി. അമരീന്ദറിനെ മാറ്റണമെന്നാവശ്യപ്പെട്ട് നാല്പ്പത് എംഎല്‍എമാര്‍ ഹൈക്കമാന്‍ഡിനെ സമീപിച്ചിരുന്നു. ഇതില്‍ നാല് മന്ത്രിമാരും ഉള്‍പ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തില്‍ ഹൈക്കമാന്‍ഡ് രാജി ആവശ്യപ്പെട്ടിരുന്നു.

ഇന്ന് അഞ്ച് മണിക്ക് നടക്കാനിരിക്കുന്ന നിയമസഭാ കക്ഷി യോഗത്തിന് മുന്‍പ് തന്നെയാണ് രാജി പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. സോണിയഗാന്ധിയുമായി അമരീന്ദര്‍ ഫോണില്‍ സംസാരിച്ചതായാണ് വിവരം. പാര്‍ട്ടിയില്‍ താന്‍ മൂന്നാം തവണയാണ് അപമാനിക്കപ്പെടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുഖ്യമന്ത്രിയുടെ ജനപ്രീതിയില്‍ ഇടുവുണ്ടായിട്ടുണ്ടെന്നും അമരീന്ദര്‍ സിംഗിനെ മുന്നില്‍ നിര്‍ത്തി നിയമസഭാ തെരഞ്ഞെടുപ്പ് നേരിട്ടാല്‍ പരാജയപ്പെട്ടേക്കാം എന്നും വിലയിരുത്തലുകള്‍ സജീവമായിരുന്നു. ഡിസിസി അദ്ധ്യക്ഷനായി നവജ്യോത് സിംഗ് സിദ്ദു എത്തിയതിന് ശേഷമാണ് അമരീന്ദറിനെതിരായ നിര്‍ണ്ണായക നീക്കമെന്നത് ശ്രദ്ധേയമാണ്.