പൂനെ വിമാനത്താവളത്തിൽ നിന്ന് ടേക്ക് ഓഫ് ചെയ്യുന്നതിനിടെ എയർ ഇന്ത്യ വിമാനത്തിന് കേടുപാട്
സ്വന്തം ലേഖകൻ
ഡൽഹി: പുനെ വിമാനത്താവളത്തിൽനിന്ന് ടേക്ക് ഓഫ് ചെയ്യുന്നതിനിടെ എയർ ഇന്ത്യ വിമാനത്തിന് കേടുപാട് സംഭവിച്ചു. റൺവേയിൽ ജീപ്പ് കണ്ടതിനെ തുടർന്ന് അതിൽ ഇടിക്കാതിരിക്കാനായി പൈലറ്റ് പെട്ടെന്ന് വിമാനം ഉയർത്തിയതാണ് പ്രശ്‌നത്തിന് കാരണമെന്ന് വ്യോമയാന മന്ത്രാലയം വ്യക്തമാക്കി.
എയർ ഇന്ത്യയുടെ എ321 എന്ന വിമാനത്തിനാണ് ശനിയാഴ്ച രാവിലെ തകരാർ സംഭവിച്ചത്. എന്നാൽ, തിരിച്ചിറക്കാതെ വിമാനം ഡൽഹിയിലേക്ക് പറന്നു.120നോട്ട് വേഗതയിൽ ടേക്ക് ഓഫ് ചെയ്യുന്നതിനിടെ റൺവേയിൽ ജീപ്പ് കാണുകയായിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുമെന്നും വ്യോമയാന മന്ത്രാലയം അറിയിച്ചു. .
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0