play-sharp-fill
പബ്ജി തിരികെയെത്തുന്നു; ബാറ്റില്‍ ഗ്രൗണ്ട്‌സ് മൊബൈല്‍ ഇന്ത്യ മെയ് 18 മുതല്‍ കളിച്ച് തുടങ്ങാം; പ്രീ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് പ്രത്യേക സമ്മാനങ്ങള്‍

പബ്ജി തിരികെയെത്തുന്നു; ബാറ്റില്‍ ഗ്രൗണ്ട്‌സ് മൊബൈല്‍ ഇന്ത്യ മെയ് 18 മുതല്‍ കളിച്ച് തുടങ്ങാം; പ്രീ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് പ്രത്യേക സമ്മാനങ്ങള്‍

സ്വന്തം ലേഖകന്‍

മുംബൈ: പബ്ജിയുടെ ഇന്ത്യന്‍ പതിപ്പ് ബാറ്റില്‍ ഗ്രൗണ്ട്‌സ് മൊബൈല്‍ ഇന്ത്യ മെയ് 18 മുതല്‍ കളിച്ച് തുടങ്ങാം. ബാറ്റില്‍ ഗ്രൗണ്ട്‌സ് മൊബൈല്‍ ഇന്ത്യയ്ക്കായുള്ള പ്രീ രജിസ്‌ട്രേഷന്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ദക്ഷിണ കൊറിയന്‍ വീഡിയോ ഗെയിം ഡെവലപ്പറായ ക്രാഫ്റ്റണ്‍.

ഗെയിമിനായി പ്രീ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് പ്രത്യേക സമ്മാനങ്ങള്‍ ലഭിക്കുന്നതായിരിക്കും. ഇന്ത്യന്‍ ഗെയിമര്‍മാര്‍ക്ക് മാത്രമായി വേണ്ടിയുള്ളതായിരിക്കും ഈ സമ്മാനങ്ങള്‍. പ്രീ രജിസ്റ്റര്‍ ചെയ്യുന്നതിനായി ഗൂഗിള്‍ പ്ലേ സ്റ്റോര്‍ സന്ദര്‍ശിച്ച് പ്രീ രജിസ്റ്റര്‍ ബട്ടന്‍ ക്ലിക്ക് ചെയ്താല്‍ മതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗെയിം പുറത്തിറക്കിയതിന് ശേഷം സമ്മാനങ്ങള്‍ ക്ലെയിം ചെയ്യാവുന്നതാണ്. ഇതോടെ പബ്ജി ഇന്ത്യന്‍ വിപണിയിലേക്ക് തിരികെ എത്തുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. ചൈനീസ് കമ്പനിയുടെ ഓഹരി ഒഴിവാക്കിയതിനാലാണ് പബ്ജിക്ക് അനുമതി നല്‍കാന്‍ കേന്ദ്ര സര്‍ക്കാരും സമ്മതമറിയിച്ചിരിക്കുന്നത്.

 

Tags :