play-sharp-fill
ഇതുവരെ എവിടെയായിരുന്നു സാറേ..! ഇതാവണം ഒരു എം.എൽ.എ; അങ്ങിനെ പൂഞ്ഞാറിന് ഒരു എം.എൽ.എയെക്കിട്ടി; പൂട്ടിക്കിടന്ന റിംസ് ആശുപത്രി കൊവിഡ് ആശുപത്രിയാക്കി എം.എൽ.എയുടെ ഇടപെടൽ; കയ്യടിച്ച് നാട്ടുകാർ

ഇതുവരെ എവിടെയായിരുന്നു സാറേ..! ഇതാവണം ഒരു എം.എൽ.എ; അങ്ങിനെ പൂഞ്ഞാറിന് ഒരു എം.എൽ.എയെക്കിട്ടി; പൂട്ടിക്കിടന്ന റിംസ് ആശുപത്രി കൊവിഡ് ആശുപത്രിയാക്കി എം.എൽ.എയുടെ ഇടപെടൽ; കയ്യടിച്ച് നാട്ടുകാർ

തേർഡ് ഐ ബ്യൂറോ

ഈരാറ്റുപേട്ട: മുണ്ടുംമടക്കിക്കുത്തി വീരശൂരപരാക്രമിയാണ് എന്നു പറഞ്ഞിരുന്ന എം.എൽ.എയെ കണ്ടിരുന്ന ഈരാറ്റുപേട്ടക്കാർക്ക് വ്യത്യസ്തനായ ഒരു എം.എൽ.എ. നാടിനെയും നാട്ടാരെയും കയ്യിലെടുത്ത്, വ്യത്യസ്തനായി മാറിയിരിക്കുകയാണ് അഡ്വ.സെബാസ്റ്റ്യൻ കുളത്തിങ്കൽ എന്ന നാട്ടുകാരുടെ പ്രിയപ്പെട്ട എം.എൽ.എ. ചുരുങ്ങിയ ദിവസം കൊണ്ടു തന്നെ ഓരോ മേഖലയിലും കൃത്യമായ ഇടപെടൽ നടത്തുകയാണ് ഇപ്പോൾ അദ്ദേഹം.

കഴിഞ്ഞ ഒന്നര വർഷത്തിലധികമായി അടഞ്ഞു കിടന്നിരുന്ന ഈരാറ്റുപേട്ട റിംസ് ആശുപത്രി കൊവിഡ് ആശുപത്രിയായി നാളെ മുതൽ ഈരാറ്റുപേട്ട കോവിഡ് ഹോസ്പിറ്റൽ എന്ന പേരിൽ പ്രവർത്തനമാരംഭിക്കുന്നതാണ് എം.എൽ.എയുടെ ആദ്യ നിർണ്ണായക ഇടപെടലായി മാറുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെ 10.30ന് നിയുക്ത പൂഞ്ഞാർ എം.എൽ.എ അഡ്വ.സെബാസ്റ്റ്യൻ കുളത്തിങ്കൽ ആശുപത്രി ഉദ്ഘാടനം ചെയ്യും. കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചാവും ഉദ്ഘാടന ചടങ്ങ് നടക്കു. സംസ്ഥാനത്തും ജില്ലയിലും കൊവിഡ് രോഗവ്യാപനം വർധിച്ചു വരികയും ചികിത്സാ സൗകര്യങ്ങൾ അപര്യാപ്തമായി കൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നടപടി.

വെന്റിലേറ്റർ, ഐസിയു ബെഡ് സൗകര്യങ്ങളോട് കൂടി ആശുപത്രി പ്രവർത്തനം പുനരാരംഭിക്കുന്നത് കൊവിഡ് കാലത്ത് ഏറെ അനുഗ്രഹമായി മാറും. നേരത്തെ ജില്ലാ കളക്ടറുടെ ഉത്തരവു പ്രകാരം റിംസ് ആശുപത്രിയിലെ വെന്റിലേറ്റർ അടക്കമുള്ള ജീവൻരക്ഷാ ഉപകരണങ്ങൾ കോട്ടയംമെഡിക്കൽ കോളേജിലേക്കു മാറ്റാനുള്ള ശ്രമം നിയുക്ത എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, നഗരസഭാ ജനപ്രതിനിധികൾ എന്നിവരുടെ അസരോചിത ഇടപെടലും നാട്ടുകാരുടെ പ്രതിഷേധവും മൂലം ഉപേക്ഷിച്ചിരുന്നു.

തുടർന്നാണ് ഏറെ ജനസാന്ദ്രതയുള്ള ഈരാറ്റുപേട്ട നഗരസഭയിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് ഇവിടെ കോവിഡ് ആശുപത്രിയാക്കി മാറ്റുന്നതിന് തീരുമാനമായത്. വെള്ളിയാഴ്ച ആശുപത്രി സന്ദർശിച്ച പത്തനംതിട്ട എംപി ആന്റോ ആന്റണി എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ഒന്നര വർഷത്തിലധികമായി അടഞ്ഞു കിടന്നിരുന്ന ഈരാറ്റുപേട്ട റിംസ് ആശുപത്രി കോവിഡ് ആശുപത്രിയായി പ്രവർത്തനമാരംഭിക്കുന്നത് ഏറെ അഭിമാനകരവും സന്തോഷപ്രദവുമാണെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു.

ഇതിൽ ആത്മാർത്ഥമായി സഹകരിച്ച മുൻസിപ്പാലിറ്റി, ഹോസ്പിറ്റൽ മാനേജ്മെന്റ്, ലിക്വിഡേറ്റർ, സന്നദ്ധ സംഘടനകൾ തുടങ്ങി എല്ലാവരെയും പ്രത്യേകമായി അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേ സമയം, റിംസ് ആശുപത്രി കോവിഡ് ആശുപത്രിയാക്കി മാറ്റി തുറന്നു പ്രവർത്തിക്കാൻ മുൻകൈയെടുത്തു പ്രവർത്തിച്ച അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ കൈയ്യടിയാണ് ലഭിക്കുന്നത്.