പി.എസ്.സി ഉദ്യോഗാർത്ഥികളുടെ സമരം 26-ാം ദിവസത്തിലേക്ക് ; സെക്രട്ടറിയേറ്റിന് മുന്നിൽ മീൻ വിൽപ്പന നടത്തി പ്രതിഷേധം

പി.എസ്.സി ഉദ്യോഗാർത്ഥികളുടെ സമരം 26-ാം ദിവസത്തിലേക്ക് ; സെക്രട്ടറിയേറ്റിന് മുന്നിൽ മീൻ വിൽപ്പന നടത്തി പ്രതിഷേധം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ദിവസങ്ങൾ മുന്നോട്ട് പോകുമ്പോൾ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ശക്തമാക്കി പി,എസ്.സി ഉദ്യോഗാർത്ഥികൾ. ഉദ്യോഗാർത്ഥികൾ നടത്തിവരുന്ന സമരം ഇരുപത്തിയാറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.

സെക്രട്ടറിയേറ്റിന് മുന്നിൽ മീൻ വിൽപ്പന നടത്തിയാണ് ഉദ്യോഗാർത്ഥികളുടെ ഇന്നതെ പ്രതിഷേധിക്കുന്നത്. സി.പി.ഒ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളാണ് മീൻ വിൽപ്പന നടത്തുന്നത്. യു ഡി എഫ് കൺവീനർ എം എം ഹസൻ ഇവരെ സന്ദർശിച്ച ശേഷം മീൻ വാങ്ങിയാണ് പ്രതിഷേധത്തിൽ പങ്കുചേർന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സർക്കാരിന്റെ ഭാഗത്ത് നിന്നും അനുകൂലമായ നിലപാട് ഉണ്ടാകാത്ത സാഹചര്യത്തിൽ ഗവർണറെ കണ്ട് പരാതി ബോധിപ്പിക്കാനാണ് ഉദ്യോഗാർത്ഥികളുടെ ഭാഗത്ത് നിന്നുള്ള നീക്കം.ഉദ്യോഗാർത്ഥികളോട് അനുഭാവം പ്രകടിപ്പിച്ച് ഉപവാസം അനുഷ്ഠിക്കുന്ന ബി ജെ പി നേതാവ് ശോഭാ സുരേന്ദ്രനാണ് ഇതിനുവേണ്ട ക്രമീകരണങ്ങൾ ഒരുക്കുന്നത്.

ഉദ്യോഗർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിച്ചുള്ള ശോഭ സുരേന്ദ്രന്റെ 48 മണിക്കൂർ ഉപവാസം അവസാനിച്ചു. അതേസമയം, എം എൽ എമാരായ ഷാഫി പറമ്പിലും കെ എസ് ശബരിനാഥും നടത്തിവരുന്ന നിരാഹാരം ആറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.

Tags :